ബാറില്‍ സംഘര്‍ഷം; രണ്ട് യുവാക്കളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം

Wait 5 sec.

തിരുവനന്തപുരം | ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെമ്പായത്ത് രണ്ട് യുവാക്കളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ശ്രീകാര്യത്തെ ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വെമ്പായം നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുണ്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അനീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.ഇന്ന് രാത്രിയാണ് ശ്രീകാര്യത്തെ ബാറില്‍ വെച്ച് മദ്യപസംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയേറ്റവും ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് എതിര്‍സംഘം യുവാക്കളെ പിന്തുടര്‍ന്നെത്തി വെമ്പായത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്.അനീഷിന്റെയും അരുണിന്റെയും ദേഹത്തേക്ക് പ്രതികള്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയതോടെ ഭീതിയിലായ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. Content Highlights:Two youths sustained severe burn injuries after being set on fire with petrol in Vembayam, Thiruvananthapuram. The attack followed an altercation between two drinking groups at a bar in Sreekariyam. The victims were rushed to the Medical College Hospital, and a police probe is underway.