പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി; വെമ്പായത്ത് ബാറിൽ സംഘർഷം

Wait 5 sec.

തിരുവനന്തപുരം വെമ്പായത്ത് ബാറിൽ ഇരുസംഘങ്ങൾ ഏറ്റുമുട്ടി.എതിർ സംഘത്തിൽപ്പെട്ടവർക്കു നേരെ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ നാലുപേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെമ്പായം ജംഗ്ഷനിലെ ശ്രീവത്സവം ബാറിലാണ് മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് എതിർ സംഘത്തിൽ പെട്ടവരെ തീ കൊളുത്തിശരീരത്തിൽ തീ പിടിച്ചതോടെ ഇവർ ചിതറി ഓടുകയായിരുന്നു.also read:ആഹാരം നൽകുന്നതിൽ സങ്കുചിതരാഷ്ട്രീയത്തിൻ്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്കേ കഴിയൂ, ആഹാരം മുടക്കി എന്തുനേട്ടമാണ് ഉദ്ദേശിക്കുന്നത്? പിണറായി വിജയൻപൊള്ളലേറ്റ മൂന്നു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36) വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം. ഇതിൽ അനീഷ് ആണ് പെട്രോൾ വാങ്ങി വന്ന് മറ്റ് രണ്ടുപേരുടെ ദേഹത്ത് ഒഴിച്ച് കത്തിച്ചത്.അതിനിടെ പെട്രോൾ ഒഴിച്ച അനീഷിൻ്റെ ശരീരത്തിലും തീ പടർന്നു. മുറിയിലെ സോഫയിലും മറ്റുമുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സ് എത്തി കെടുത്തി.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികൾക്കായി വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.The post പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി; വെമ്പായത്ത് ബാറിൽ സംഘർഷം appeared first on Kairali News | Kairali News Live.