ഇതിന് ജീവൻ്റെ വില; സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ചുഉള ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Wait 5 sec.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രാജി ആവശ്യപ്പെട്ടുള്ള സി ജെ പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുജന്തർ മന്ദിറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ചുഉള ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും കയാണെന്നും ആശുപത്രിയിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാരിനും ദില്ലി സർക്കാരിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ദില്ലി ഹൈക്കോടതിയിൽ ഹർജി എത്തിയത്.അഭിഭാഷകനായ രാകേഷ് കുമാർ സെയ്നി ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം കൂടി സമരം തുടർന്നാൽ വാങ്ചുക്കിന് മരണം സംഭവിക്കാമെന്ന് ഹർജിയിൽ പറയുന്നു. സോനം വാങ്ചുക്കിൻറെ നിരാഹാര സമരം 19ആം ദിനമാണ് തുടരുന്നത്. ഇതുവരെ 8.5 കിലോ ഭാരം കുറഞ്ഞിട്ടുണ്ട്. വാങ്ചുക്ക് മരണപ്പെട്ടാൽ രാജ്യത്തിനും ലോകത്തിനും അത് വലിയൊരു നാണക്കേടായിരിക്കും.Also Read: അയോധ്യ രാമക്ഷേത്ര കൊള്ള: ഇനിയും എവിടെയൊക്കെ? എത്രപേർ? അന്വേഷണ സംഘം റിപ്പോർട്ട് ഉടൻ സമർപ്പിക്കുംസർക്കാർ കുപ്രസിദ്ധ കുറ്റവാളിയെ പോലെയോ ഭീകരനെ പോലെയോ അല്ലെങ്കിൽ രാജ്യദ്രോഹിയെ പോലെയോ ആണ് പരിഗണിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. അതെ സമയം കേന്ദ്ര ഇടപെടൽ ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിൽ അഭിജിത്ത് ദീപ്കെ ഉൾപ്പെടെയുള്ളവരും ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.The post ഇതിന് ജീവൻ്റെ വില; സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ചുഉള ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും appeared first on Kairali News | Kairali News Live.