സി പി ഐ നേതൃയോ​ഗങ്ങൾ ഇന്ന് ദില്ലിയിൽ ആരംഭിക്കും

Wait 5 sec.

രണ്ട് ദിവസത്തെ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും. ഇന്ന് ദേശീയ സെക്രട്ടറിയേറ്റ് യോഗവും, നാളെ ദേശീയ എക്സിക്യൂട്ടീവ് യോഗവും ചേരും. സെപ്റ്റംബർ 1ന് സി പി ഐ ദില്ലിയിൽ സംഘടിപ്പിക്കുന്ന ബദ്ലാവ് സരൂരി ഹെ റാലിയുടെ മുന്നൊരുക്കങ്ങൾ ആണ് യോഗത്തിൻ്റെ പ്രധാന അജണ്ട.വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിൽ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് സി പി ഐ റാലി സംഘടിപ്പിക്കുന്നത്. റാലിക്ക് മുന്നോടിയായി അടുത്ത മാസം 6 മുതൽ 15 വരെ രാജ്യവ്യാപക പ്രചാരണ, പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.Also read: നുണകൾ കൊണ്ട് സമരത്തെ തകർക്കാൻ നോക്കണ്ട; ഗോദി മീഡിയയുടെ കുതന്ത്രം പൊളിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി.The CPI’s two-day national leadership meetings have begun in New Delhi. Preparations for the September 1 ‘Badlav Zaroori Hai’ rally and nationwide protests against inflation, unemployment, paper leaks, and other issues are high on the agenda.The post സി പി ഐ നേതൃയോ​ഗങ്ങൾ ഇന്ന് ദില്ലിയിൽ ആരംഭിക്കും appeared first on Kairali News | Kairali News Live.