അയോധ്യ രാമക്ഷേത്രകൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഇന്നലെയോടെ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം അവസാനിച്ചെങ്കിലും രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ ഉന്നത സംഘപരിവാർ നേതാക്കൾ ആയിട്ടുള്ള ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായി, ട്രസ്റ്റ് അംഗമായിരുന്ന അനിൽ മിശ്ര എന്നിവരെ പ്രതിചേർക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല.അതിനിടെ കോടിക്കണക്കിന് രൂപയുടെ ക്ഷേത്ര കൊള്ളയെ ലഘൂകരിക്കാനുള്ള നീക്കമാണ് സംഘപരിവാർ നടത്തുന്നത്. ക്ഷേത്രത്തിൽനിന്ന് മൂന്ന് കോടി രൂപ മാത്രമാണ് കവർന്നതെന്നാണ് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ്ദേവ് ഗിരി പറഞ്ഞത്.Also read: നുണകൾ കൊണ്ട് സമരത്തെ തകർക്കാൻ നോക്കണ്ട; ഗോദി മീഡിയയുടെ കുതന്ത്രം പൊളിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപിഅയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രതിരോധത്തിൽ ആയി നിൽക്കുന്ന ബിജെപി ആർഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയാണ് രാജ്യത്തെ പ്രധാനപ്പെട്ട തീർത്ഥാടന ക്ഷേത്രങ്ങളായ ബദ്രിനാഥ്, കേദാർനാഥ്, ഇതിന് പിന്നാലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെയും തട്ടിപ്പുകൾ പുറത്തുവന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളൊക്കെ കൊള്ള അടിക്കപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയും, പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒരുപോലെ മൗനം തുടരുകയാണ്.The post അയോധ്യ രാമക്ഷേത്ര കൊള്ള: ഇനിയും എവിടെയൊക്കെ? എത്രപേർ? അന്വേഷണ സംഘം റിപ്പോർട്ട് ഉടൻ സമർപ്പിക്കും appeared first on Kairali News | Kairali News Live.