കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊലപാതക കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുന്ന ദിവസം ഇന്നറിയാം. ഒന്നര വർഷം നീണ്ട വാദത്തിന് ശേഷം കേസിലെ ഏക പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരിക്കുന്നു. എന്ത് ശിക്ഷയാണ് പ്രതിയെ കാത്തിരിക്കുന്നതെന്നാണ് ഇനി അറിയേണ്ടത്.ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങൾ വിചാരണ കോടതിയായ പാലക്കാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അതിവേഗ കോടതി പൂർത്തിയാക്കി വരുന്നു. ലഭിക്കാൻ പോകുന്ന ശിക്ഷകൾ സംബന്ധിച്ച് പ്രതിയ്ക്ക് ബോധവൽക്കണം നൽകാനായി ജില്ലാ ലീഗൽ അതോറിട്ടിയെ കോടതി ചുമതലയപ്പെടുത്തി. ചെന്താമരയെ പാർപ്പിച്ചിരിക്കുന്ന മലമ്പുഴ സബ് ജയിലിലെത്തി ലീഗൽ അതോറിട്ടി സെൽ പ്രതിനിധികൾ കൗൺസിലിങ്ങ് നൽകി.ലഭിക്കാൻ പോകുന്ന ശിക്ഷ അറിയുന്നത് വഴി പ്രതിയ്ക്ക് പശ്ചാത്താപിക്കാനുള്ള അവസാന ശ്രമമാണ് കൗൺസിലിങ്ങ്. തുടർന്ന് ലീഗൽ അതോറിട്ടി നൽകുന്ന റിപ്പോർട്ട് കോടതി പരിഗണിക്കും. റിപ്പോർട്ടിൻമേൽ പ്രതിഭാഗത്തിനോ പ്രോസിക്യൂഷനോ പറയാനുള്ളതും കോടതി കേൾക്കും. അതിന് ശേഷമായിരിക്കും അന്തിമ വിധിയിലേയ്ക്ക് കടക്കുക. 2025 ജനുവരി 27നാണ് അയൽക്കാരായ സുധാകരനേയും അമ്മയേയും ചെന്താമര വെട്ടികൊലപ്പെടുത്തിയത്.also read; കൊച്ചിയിൽ മൂന്നുപേർക്ക് ഷിഗെല്ല; അൽറീം മന്തിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്അതിന് ഏഴ് വർഷങ്ങൾക്ക് മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസിൽ ഇരട്ട ജീവപര്യന്ത്യം അനുഭവിക്കുകയാണ് ചെന്താമര. ജാമ്യത്തിലിറങ്ങിയാണ് ഇരട്ടകൊലപാതകം നടത്തിയത്. അത് കൊണ്ട് തന്നെ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ ചത്തത് കീചനെങ്കിൽ കൊന്നത് ഭീമനെന്ന രീതിയിലാണ് പോലീസ് പ്രതി ചേർത്തതെന്ന് ചെന്താമരയുടെ അഭിഭാഷകന്റെ വാദം. കൊലപാതകം നടത്തിയതിന് ദൃക്സാക്ഷികളില്ല, നിരവധി സംശയങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്.പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെങ്കിൽ ദൃക്സാക്ഷി വേണമെന്ന സുപ്രീംകോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദങ്ങൾ. എന്നാൽ ദൃക്സാക്ഷി കൂറ്മാറിയതിനാലും സാഹചര്യ തെളിവുകൾ ശക്തമായതിനാലും വധശിക്ഷ വിധിക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യുഷൻ പറഞ്ഞു.The post നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയുടെ വിധിയെന്ത് ? appeared first on Kairali News | Kairali News Live.