കെഎസ്.യു നേതാക്കളുടെ നിലപാട് അരോചകം; കെഎസ്.യു വിമർശനത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി

Wait 5 sec.

കെഎസ്.യു വിമർശനത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. കെഎസ്.യു നേതാക്കളുടെ നിലപാട് അരോചകമെന്ന് നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. നേതാക്കൾ കുഞ്ഞിത്തിരുപ്പുകളുടെ അംബാഡർമാരായി മാറുന്നുവെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.മുഖ്യമന്ത്രിയുടെ കുറ്റമന്വേഷിക്കുന്നവർക്ക് പിന്തുണ നൽകി വിമത സ്വരം ഉയർത്തുന്നു. വാർത്തകളിൽ ഇടം പിടിക്കാനുള്ള ശ്രമമെന്നും നിജീഷ് അരവിന്ദ് വ്യക്തമാക്കി. ശേഷാദ്രിനാഥിൻ്റെ നിയമന വിവാദം ചായകോപ്പയിലെ കൊടുങ്കാറ്റായി മാറിയെന്നും നിജേഷ് അരവിന്ദ് മുന്നറിയിപ്പ് നൽകി.The post കെഎസ്.യു നേതാക്കളുടെ നിലപാട് അരോചകം; കെഎസ്.യു വിമർശനത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി appeared first on Kairali News | Kairali News Live.