ബെംഗളൂരു | ഫ്‌ളാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ച നിലയിയിലും എട്ടുവയസ്സുകാരനായ മകനെ കുത്തേറ്റ പരിക്കുകളോടെയും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയായ ഒഫ്താല്‍മോളജിസ്റ്റ് പോലീസ് കസ്റ്റഡിയില്‍. കുടുംബ വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കര്‍ണാടകിലെ ചിരായു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കിരണ്‍ ഹൊനണ്ണവര്‍ (45) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യ ഡോ. പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു വയസ്സുകാരനായ മകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ധാര്‍വാഡിലെ അതീവ സുരക്ഷയുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് ഡോ. കിരണ്‍, ഡോ. പ്രിയങ്ക, മകന്‍ എന്നിവര്‍ മാത്രമാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നതെന്നും പുറത്തുനിന്ന് ആരും ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്നും ഹുബ്ലി-ധാര്‍വാഡ് പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.ഡോ. കിരണിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ആദ്യം ഭര്‍ത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും കിരണിനെ ഫോണില്‍ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.തൊട്ടടുത്ത മുറിയില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി. സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്‌ളാറ്റിലെ രണ്ട് മുറികളിലായാണ് ഡോക്ടറുടെ മൃതദേഹവും പരിക്കേറ്റ കുട്ടിയും ഉണ്ടായിരുന്നത്. നിലവില്‍ കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. Content Highlights:Anesthetist Dr Kiran Honannavar was found stabbed to death in a Dharwad flat. His eight-year-old son was discovered with severe stab wounds and is in critical care. The deceased’s wife Dr Priyanka has been taken into custody by Hubli-Dharwad police following suspected family disputes.