ഫിഫ ലോകകപ്പ് 2026: മെസ്സിയോ എംബാപ്പയോ അതോ മറ്റാരെങ്കിലുമോ; ആരാകും ഗോൾഡൻ ബൂട്ടിന്റെ അവകാശി

Wait 5 sec.

ഫിഫ ലോകകപ്പിന്റെ ഫൈനലിന് ദിവസങ്ങൾ മാത്രം നിൽക്കെ , ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടം മുറുകുന്നു. ഏറെ നാൾ മുന്നിൽ നിന്ന ഫ്രഞ്ച് താരം കിലിയൻ എംബാപ്പയെ പിന്നിലാക്കി ലയണൽ മെസ്സി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരെ നടത്തിയ മാസ്മരിക പ്രകടനമാണ് ഇതിഹാസ താരത്തെ ഒന്നാമതെത്തിച്ചത്.മത്സരത്തിലെ രണ്ടു അസിസ്റ്റുകളുടെ പിൻബലത്തിൽ മെസ്സിയുടെ ഗോൾ സംഭാവനകളുടെ എണ്ണം എട്ട് ഗോളുകളും നാല് അസിസ്റ്റുകളും ആയി. എട്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമായുള്ള എംബാപ്പയെയാണ് രണ്ടാമത്.മൂന്നാം സ്ഥാനത്തുള്ള ഏർലിങ് ഹാലണ്ട് ഏഴു ഗോളുകളാണ് അടിച്ചത്. പിന്നാലെയുള്ള ഇംഗ്ലീഷ് താരങ്ങളായ ഹാരി കെയ്‌നും ജൂഡ് ബെല്ലിങ്ഹാമും ആറ് ഗോളുകളും ഒരു അസ്സിസ്റ്റുമാണ് ഇരുവരുടെയും പേരിലുള്ളത്.Also Read:ഫിഫ ലോകകപ്പ് 2026: തോൽവിക്ക് പിന്നാലെ പരിശീലകനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരങ്ങൾഎന്നാൽ പട്ടികയിലെ റാങ്കിങ്ങിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ലിസ്റ്റിൽ ഉള്ള കളിക്കാരിൽ നോർവെ താരം ഹാലണ്ട് ഒഴികെ മറ്റെല്ലാവർക്കും ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. മെസ്സി അര്ജന്റീനയ്ക്കായി ഫൈനലിൽ ഇറങ്ങുമ്പോൾ, എംബപ്പേയും , കെയ്‌നും ബെല്ലിങ്ഹാമും ലൂസേഴ്‌സ് ഫൈനലിൽ ബൂട്ടണിയും.The post ഫിഫ ലോകകപ്പ് 2026: മെസ്സിയോ എംബാപ്പയോ അതോ മറ്റാരെങ്കിലുമോ; ആരാകും ഗോൾഡൻ ബൂട്ടിന്റെ അവകാശി appeared first on Kairali News | Kairali News Live.