മാലിന്യ നിക്ഷേപ കേന്ദ്രമായി എറണാകുളം പഴയ മാർക്കറ്റ്. പുതിയ മാർക്കറ്റിന്റെ പണി ആരംഭിക്കുന്ന ഘട്ടത്തിൽ താൽക്കാലികമായി നിർമ്മിച്ച കെട്ടിടത്തിലാണ് മാലിന്യങ്ങൾ കുന്നു കൂടുന്നത്. രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഇവിടം. കൊച്ചി കോർപ്പറേഷൻ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവും ശക്തം.എറണാകുളത്ത് പുതിയ മാർക്കറ്റ് വരുന്നതിനു മുൻപ് കച്ചവടക്കാർ താൽക്കാലികമായി പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളാണ് ഇത്. ഇന്ന് ഇവിടം ഒരു മാലിന്യ നിക്ഷേപ കേന്ദ്രം ആയിരിക്കുന്നു. ഒപ്പം ലഹരി സംഘങ്ങളുടെ പ്രധാന താവളവും അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മാർക്കറ്റിന്റെ പണി ആരംഭിക്കുന്ന ഘട്ടത്തിലാണ് താൽക്കാലിക മാർക്കറ്റ് നിർമ്മിച്ചത്.Also read: നുണപറയൽ ഒരു പുതിയ കാര്യമല്ലല്ലോ; വസ്തുതകൾ വളച്ചൊടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻപുതിയ കെട്ടിടത്തിന്റെ പണിപൂർത്തിയായതോടെ . കച്ചവടക്കാരെല്ലാം അവിടേക്ക് മാറി.ഇന്ന് ഇത് പൂർണമായും ഉപയോഗശൂന്യമാണ്. ദിവസേന ആയിരങ്ങൾ വന്നുപോകുന്ന നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഇത്രയും മാലിന്യങ്ങൾ കുന്നുകൂടി കിടന്നിട്ടും കൊച്ചി കോർപ്പറേഷൻ അധികൃതർ നടപടി ഒന്നും എടുത്തിട്ടില്ല.The post ഇതെന്ത് കോർപ്പറേഷൻ? മാലിന്യ നിക്ഷേപ കേന്ദ്രമായി എറണാകുളം പഴയ മാർക്കറ്റ് appeared first on Kairali News | Kairali News Live.