സംസ്ഥാനത്ത് പവര്‍കട്ട് തുടരും; ഇന്ദിരാ കട്ട് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം

Wait 5 sec.

തിരുവനന്തപുരം | വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പവര്‍ കട്ട് തുടര്‍ന്നേക്കും. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്നു മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം.എ സി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പവര്‍കട്ട് തിരിച്ചുവരുന്നത്. രാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായി കേരളത്തിലിപ്പോള്‍ കരണ്ട് കട്ടാണെന്നും ഇന്ദിര കട്ട് എന്നാണ് ജനങ്ങള്‍ ഇതിനെ വിളിക്കുന്നതെന്നും കെ എന്‍ ബാലഗോപാല്‍ എം എല്‍ എ ചൂണ്ടിക്കാട്ടി. ഇന്ദിര കട്ട് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ മഴയുടെ കുറവ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ്. വരുംദിവസങ്ങളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരിക്കുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.നിലവില്‍ രാത്രി ഏഴ് മണിക്ക് ശേഷം 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ വൈദ്യുതി നല്‍കേണ്ടി വന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്.പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ എന്‍ ബാലഗോപാല്‍ രംഗത്തുവന്നു. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഇടയിലും രാവിലെയും രാത്രിയിലുമെല്ലാം 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ കറണ്ട് തുടര്‍ച്ചയായി ഓഫ് ചെയ്യുകയാണ്. ഇന്ദിര കട്ട് എന്നാണ് ജനങ്ങള്‍ ഇതിനെ വിളിക്കുന്നതെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തില്‍ കറണ്ട് കട്ട് ഉണ്ടായിരുന്നില്ല.കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ അനുഭവിച്ച പവര്‍കട്ട് പൂര്‍വാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്. കേരളത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും പവര്‍കട്ട് എന്നും ലോഡിങ് എന്നും കേട്ടിട്ടില്ല എന്ന് തങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞിരുന്നു. യു ഡി എഫ് അധികാരത്തില്‍ എത്തിയതോടെ അവര്‍ക്കെല്ലാം പവര്‍കട്ടും ലോട്ട് ഷെഡ്ഡിങും അനുഭവിക്കാന്‍ കഴിഞ്ഞിരിക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ പരിഹസിച്ചു.അസഹ്യമായ ചൂടുകാരണം പ്രായമായവര്‍ക്കും രോഗികള്‍ക്കും ചെറിയ കുഞ്ഞുങ്ങള്‍ക്കുമെല്ലാം പകല്‍ സമയങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. രാത്രിയായാല്‍ മെഴുകുതിരിയും എമര്‍ജന്‍സി ലൈറ്റും ആണ് ജനങ്ങളുടെ ആശ്രയംContent Highlights:Kerala faces a severe electricity crisis leading to continued power cuts across the state. Minister Sunny Joseph cited low production and high consumption as the primary reasons. Meanwhile, MLA KN Balagopal strongly criticized the UDF government for reviving load shedding after a decade.