വിഎസ് അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്‌കാരം ജൂലൈ 19ന്

Wait 5 sec.

വിഎസ് അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്‌കാരം ജൂലൈ 19ന്.  ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിലെ ജേതാക്കൾക്ക് ആയിരിക്കും പുരസ്കാരം ലഭിക്കുക.സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ആയിരുന്ന ശ്രീ വി എസ് അച്യുതാനന്ദന്റെ അനുസ്മരണാർഥം സംസ്ഥാന തല പ്രസംഗ മത്സരം ജൂലൈ 19ന് രാവിലെ 10 മണിയ്ക്ക് ആലപ്പുഴ ജന്റർ പാർക്കിൽ സംഘടിപ്പിക്കുന്നു.ജനാധിപത്യ സമൂഹത്തിൽ തന്റെ പ്രഭാഷണ ശൈലി കൊണ്ട് ജനങ്ങളുടെ നേതാവായി മാറിയ വി.എസിന്റെ സമര തീക്ഷ്ണമായ ഓർമ്മകൾ പുതു തലമുറയിലേയ്ക് പകരുക എന്ന ഉദ്ദേശത്തോടെ ആണ് സംസ്ഥാന തലത്തിൽ 13-20 വയസ്സ് വിഭാഗത്തിൽ ഉള്ളവർക്കായി മത്സരം സംഘടിപ്പിക്കുന്നത്.പ്രഥമ സ്ഥാനത്ത് എത്തുന്ന ആൾക്ക് 10001 രൂപയും വി എസ് അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്കാരവും രണ്ടാം സ്ഥാനത്ത് എത്തുന്ന ആൾക്ക് 5001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന വ്യക്തിയ്ക് 2501 രൂപയും ട്രോഫിയും നൽകുന്നതാണ്. സമ്മാനദാനം ജൂലൈ 21 ന് വലിയ ചുടുകാട്ടിൽ ചേരുന്ന വി എസ് അച്ചുതാനന്ദൻ അനുസ്മരണ യോഗത്തിൽ വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമ്മാനിക്കും.The post വിഎസ് അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്‌കാരം ജൂലൈ 19ന് appeared first on Kairali News | Kairali News Live.