ജൂലായ് മാസത്തിൻ്റെ ആരംഭം മുതൽ സ്വർണ വില ചെറിയ രീതിയിൽ ഉയർന്നും താഴ്ന്നുമാണ് നിൽക്കുന്നത്. ഏറെ നാളായി ഉയർന്ന നിരക്കിൽ നിൽക്കുന്ന സ്വർണ വിലയിൽ ഇപ്പോൾ ചെറിയ മാറ്റം വന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാനാണ് സാധ്യത.ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,280 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,160 രൂപയുമായിരുന്നു വില. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,135 രൂപയുമാണ്. പവനും 200 രൂപ കുറഞ്ഞു. ജൂലൈ 3 നാണ് സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് എത്തിയത്. എന്നാൽ ജൂലൈ നാലിനാണ് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയത്.ALSO READ :ഭാഗ്യം പടികയറിയെത്തുമോ? അറിയാം ഇന്നത്തെ ലോട്ടറി റിസൾട്ടുകൾഅന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഇനിയും എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും.The post ഇപ്പോൾ വാങ്ങണോ കാത്തിരിക്കണോ? സ്വർണവിലയിൽ വീണ്ടും മാറ്റം! appeared first on Kairali News | Kairali News Live.