കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍; മുഖ്യമന്ത്രി തന്നോട് ചിരിക്കാതിരുന്നതിന് മറുപടിയില്ല: അലോഷ്യസ് സേവ്യര്‍

Wait 5 sec.

കൊച്ചി | കൊച്ചി എസ് എച്ച് കോളജിലെ ഒരു ചടങ്ങില്‍ ഒരുമിച്ച് പങ്കെടുക്കുമ്പോഴും മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെ അവഗണിച്ചതിനേട് ശക്തമായി പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. സമ്മുന്നതരായ നേതാക്കളെ കാണുമ്പോള്‍ ചിരിക്കുക എന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയം. താന്‍ ചിരിച്ചിട്ടും മുഖ്യമന്ത്രി ചിരിക്കാതിരുന്നതിന് മറുപടിയില്ലെന്നും അലോഷ്യസ് സേവ്യര്‍.‘കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍. സര്‍ക്കാര്‍ പ്ലീഡറുടെ വിഷയത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് തുടരും. ഇത് വിമര്‍ശനമായി കാണേണ്ടതില്ല. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാന്‍ ശ്രമിക്കും.’- അലോഷ്യസ് വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ കെ എസ് യുവിനെ മുഖ്യമന്ത്രി വിലയിടിച്ചു സംസാരിച്ചത് വിവാദമായതിനു പിന്നാലെയാണ് വി ഡി സതീശനും അലോഷ്യസ് സേവ്യറും ഒരുമിച്ച് ഒരേ ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചി എസ്എച്ച് കോളേജിലെ പരിപാടിയിലാണ് മുഖ്യമന്തി വിഡി സതീശന്‍ എത്തിയത്. എന്നാല്‍, വേദിയില്‍ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങുകയായിരുന്നു.Content Highlights:KSU state president Aloysious Xavier heavily criticized the current Kerala government over its policies. He also addressed the recent discussion regarding opposition leader VD Satheesan not smiling at him during a public event. Xavier stated that the government thrives on the struggle of KSU workers.