‘മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ, വിഷമമുണ്ട്’; കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് അലോഷ്യസ് സേവ്യർ

Wait 5 sec.

ഗവൺമെന്റ് പ്ലീഡർ നിയമനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ ഒഴിഞ്ഞു മാറിയതിൽ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് അലോഷ്യസ് സേവ്യർ. ഞാൻ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ എന്നും തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ച രാഷ്ട്രീയം. തെറ്റ് ചൂണ്ടിക്കാട്ട് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. അത് തുടരും. കാണാൻ പറ്റാത്തത് തെറ്റായി കാണുന്നില്ല, ഇനിയും കാണാൻ ശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ ചൂണ്ടിക്കാണിച്ച തിരുത്തലുകൾ തെറ്റായി വ്യാഖ്യാനിച്ചാൽ ആ തെറ്റ് ഇനിയും ആവർത്തിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് അലോഷ്യസ് തുറന്നടിച്ചു. മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് മറുപടിയില്ല. വിഷമം ഉണ്ട്. മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ. സംഘടനാബോധത്തിൽ നിന്നുള്ള കാര്യങ്ങൾ ആണ് ചൂണ്ടിക്കാട്ടിയത് എന്നും അദ്ദേഹം പറഞ്ഞു.ALSO READ: മുഖ്യമന്ത്രി-കെ എസ് യു പോര്; അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രിതേവര എസ്‌എച്ച് കോളേജിൽ നടന്ന ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റിലാണ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ വി ഡി സതീശൻ നീങ്ങീയത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശൻ കടന്നുവരുമ്പോൾ മുൻനിരയിൽ അലോഷ്യസും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ വരവേൽക്കാൻ അദ്ദേഹം കാത്തു നിന്നെങ്കിലും മുഖ്യമന്ത്രി അലോഷ്യസിന്റെ മുഖത്തേക്ക് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അലോഷ്യസിനെ അവഗണിച്ച് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.The post ‘മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ, വിഷമമുണ്ട്’; കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് അലോഷ്യസ് സേവ്യർ appeared first on Kairali News | Kairali News Live.