പാലക്കാട് പവർകട്ട് മൂലം അത്യാസന്ന നിലയിലുള്ള രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പാലക്കാട് കല്ലേക്കാട് സ്വദേശി എം.കൃഷ്ണനാണ് വൈദ്യുതി തടസത്തെ തുടർന്ന് ഓക്സിജൻ സംവിധാനം നിലച്ചതിനാൽ ശ്വാസം കിട്ടാതെ മരിച്ചത്. കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പാലിയേറ്റീവ് കെയർ രംഗത്തു പ്രവർത്തിക്കുന്ന ചിത്ര അഭയ് എന്ന നഴ്‌സ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്.നിങ്ങൾ ഈ നാടിനെ ഇരുട്ടിൽ ആക്കുമ്പോൾ, ഓർക്കണം ആരും അറിയപ്പെടാതെ ഇതു പോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപെടുന്നു എന്ന സത്യമെന്ന് അവർ പോസ്റ്റിൽ സർക്കാരിനിനോടും മുഖ്യമന്ത്രിയോടും പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് രോഗിയെ ഹോസ്പിറ്റലിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തത്. ഒരു മിനിറ്റ് പോലും ഓക്സിജൻ ഇല്ലാതെ പറ്റാത്ത നിലയിലായിരുന്നു.ഇതിനിടെ രാത്രി 12 മണിക്ക് കറന്റ് പോയി. വീട്ടുകാർ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചപ്പോൾ കിട്ടിയ മറുപടി എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്നായിരുന്നു. പിന്നീട് കറന്റ് വന്ന് ഓക്സിജൻ സ്റ്റാർട്ട് ചെയ്തെങ്കിലും രോഗിയുടെ അവസ്ഥ വളരെ മോശമാവുകയും രാവിലെ 6 മണിക്ക് മരണം സംഭവിക്കുകയും ആയിരുന്നു. എല്ലാവർക്കും ഓക്സിജൻ സിലിണ്ടർ ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നും അവർ പോസ്റ്റിൽ പറയുന്നു.പോസ്റ്റ് ഇങ്ങനെ: ഒരുപാട് വിഷമത്തോടെ ആണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്…,ഇന്ന് വെളുപ്പിനെ ഒരു ഫോൺ കാൾ.. ചേച്ചി അച്ഛൻ മിണ്ടുന്നില്ല… ഒന്ന് വരാമോ.. പെട്ടെന്ന് ഞാൻ അവിടെയെത്തി…ആ നേരം അച്ഛൻ മരിച്ചിരുന്നു…കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത രോഗിയാണ്.. ഒരു മിനിറ്റ് പോലും ഓക്സിജൻ ഇല്ലാതെ പറ്റാത്ത അവസ്ഥ..ഇന്നലെ midnight 12 മണിക്ക് ഉണ്ടായ കറന്റ് കട്ട്… ഓക്സിജൻ concentration ആണ് ഈ രോഗി ഉപയോഗിക്കുന്നത്… അച്ഛന് ഓക്സിജൻ കിട്ടാത്ത അവസ്ഥ.. ഓക്സിജൻ ലെവൽ 39,40ലേക്ക് എത്തി.. അപ്പോൾ തന്നെ വീട്ടുകാർ kseb ഓഫീസിലേക്ക് വിളിച്ചു.. കിട്ടിയ മറുപടി… എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്നുള്ളതാണ്….കറന്റ് വന്ന്… ഓക്സിജൻ സ്റ്റാർട്ട് ചെയ്തു… എന്നിട്ടും രോഗിയുടെ അവസ്ഥ വളരെ മോശമായി വന്ന്… രാവിലെ 6 മണിക്ക് അച്ഛൻ യാത്ര പറഞ്ഞു…ഭരിക്കുന്നവരോട്…. നിങ്ങൾ ഈ നാടിനെ ഇരുട്ടിൽ ആക്കുമ്പോൾ… നിങ്ങൾ ഓർക്കണം…. ആരും അറിയപ്പെടാതെ ഇതു പോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപെടുന്നു എന്ന സത്യം…. എല്ലാവർക്കും ഓക്സിജൻ സിലിണ്ടർ ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ല 0491 2537053 ഏതാണ് kseb യിലേക്ക് വിളിച്ച നമ്പർ.യുഡിഎഫ് സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം ആണ് കഴിഞ്ഞ 10 വർഷം ഇല്ലാതിരുന്ന പവർ കട്ട് കേരളത്തിൽ വീണ്ടും വന്നത്. ഒന്നും രണ്ടും മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങുന്നത്. ജനജീവിതത്തെ ദുസഹമാക്കുന്ന പവർ കട്ടിൽ കൈമലർത്തുകയാണ് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം.The post നിങ്ങൾ നാടിനെ ഇരുട്ടിലാക്കുമ്പോൾ ഓർക്കണം ആരും അറിയപ്പെടാതെ ജീവനുകൾ ശ്വാസംകിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം; പാലക്കാട് പവർകട്ടിനെ തുടർന്ന് രോഗിയ്ക്ക് ദാരുണാന്ത്യം, ചർച്ചയായി പോസ്റ്റ് appeared first on Kairali News | Kairali News Live.