കാവനൂരില്‍ മര്‍കസ് യുനാനി ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

Wait 5 sec.

കാവനൂര്‍ | ആരോഗ്യ പരിചരണ മേഖലയില്‍ 15 വര്‍ഷമായി സേവനം തുടരുന്ന മര്‍കസ് യുനാനി ഹോസ്പിറ്റലിന്റെ സാറ്റലൈറ്റ് ക്ലിനിക് കാവനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.മര്‍കസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, റഹ്മാന്‍ ഫൈസി കാവനൂര്‍, കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടക്കടവന്‍, വൈസ് പ്രസിഡന്റ് പി വി ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഡോ. അഹ്മദ് സക്കീം, ഡോ. മുഹമ്മദ് അജ്മല്‍, ഡോ. ഉവൈസ്, ഡോ. മുഹമ്മദ് അനീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. സൗജന്യ ക്യാമ്പ് ഈ മാസം 20 വരെ നീണ്ടുനില്‍ക്കും. ജനറല്‍ മെഡിസിന്‍ കൂടാതെ സ്ത്രീ-ശിശു ആരോഗ്യം, ജീവിതശൈലി ആരോഗ്യം, അസ്ഥി-സന്ധി രോഗ ചികിത്സ, യുനാനി റെജിമെന്റല്‍ തെറാപ്പികള്‍ തുടങ്ങിയ വിവിധ സേവനങ്ങളും ക്ലിനിക്കില്‍ ലഭ്യമാണ്.Content Highlights:The new Markaz Unani Clinic has officially commenced its functioning in Kavanur to provide authentic traditional medical care. The facility aims to offer specialized natural treatments and comprehensive wellness solutions to the general public. Local community leaders and health professionals attended the inaugural ceremony of the clinic.