‘കറന്റ് ഇല്ലാതെയാണ് ഇപ്പോൾ ഡയറി എഴുതുന്നത്’; സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന് കുരുന്നുമനസുകളിൽ അവശേഷിപ്പിക്കുന്നത് ഇത് മാത്രം: പി സരിൻ

Wait 5 sec.

സംസ്ഥാനത്തെ പവർ കട്ടിൽ രൂക്ഷ വിമർശനവുമായി പി സരിൻ. വിദ്യാർഥി തന്റെ സ്കൂൾ ഡയറിയിൽ പവർ കട്ടിനെ കുറിച്ച് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമർശനം. മുഖ്യമന്ത്രി വി ഡി സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും കുരുന്നുമനസുകളിൽ അവശേഷിപ്പിക്കുന്നത് ഇത് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇപ്പോഴെന്നും പവർ കട്ടാണെന്നും ഇന്നും കറൻ്റ് പോയെന്നുമാണ് വിദ്യാർഥി കുറിച്ചത്. താൻ ഇപ്പോൾ ഡയറി എഴുതുന്നതും കറന്റില്ലാതെയാണെന്ന് ആ കുരുന്ന് തന്റെ ഡയറിയിൽ എഴുതിവെച്ചു. കഴിഞ്ഞ വർഷക്കാലം കേരളം പവർ കട്ടെന്ന വാക്ക് മറന്നിരിക്കുകയായിരുന്നു. കേരളത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ല എന്നതു തന്നെ അതിന് കാരണം.ALSO READ: ‘ഇന്നും കറന്റ് പോയി, കറന്റില്ലാതെയാണ് ഈ ഡയറി എഴുതുന്നത്’; കുട്ടികളെ ഇരുട്ടിലിരുത്തുന്ന സർക്കാർ!പ്രതികൂല സാഹചര്യങ്ങളിലെല്ലാം ക്രിയാത്മകമായി ഇടപെട്ട് വൈദ്യുതി മുടക്കമില്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനായിരുന്നു. എന്നാൽ ഭരണത്തിലേറി ദിവസങ്ങൾക്കകം തന്നെ യുഡിഎഫ് വൈദ്യുതി വിതരണത്തിൽ പരാജയപ്പെട്ടു. ഒന്നും രണ്ടും മണിക്കൂറുകളാണ് കേരളം ഇന്ന് ഇരുട്ടിലിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് പി സരിന്റെ വിമർശനം.പി സരിന്റെ പോസ്റ്റ് ഇങ്ങനെ:‘ഇന്നും കറൻ്റ് പോയി.ഞാൻ കറൻറ് ഇല്ലാതെയാണ് ഇപ്പോൾ ഡയറി എഴുതുന്നത്.’ഈ കുരുന്നു കൈവിരൽ വളർന്നു വലുതായി ഒരു നാൾ ജനവിധിയും എഴുതും.സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന്, പിടിപ്പുകേടിന്റെ ഒറ്റ പേരിൽ,കുരുന്നു മനസ്സുകളിൽ അവശേഷിപ്പിക്കുന്നത് ഇതു മാത്രമാണ്.The post ‘കറന്റ് ഇല്ലാതെയാണ് ഇപ്പോൾ ഡയറി എഴുതുന്നത്’; സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന് കുരുന്നുമനസുകളിൽ അവശേഷിപ്പിക്കുന്നത് ഇത് മാത്രം: പി സരിൻ appeared first on Kairali News | Kairali News Live.