ബെല്ലാരിയിൽ വിവാഹസൽക്കാരത്തിന് പിന്നാലെ വരന് ​ദാരുണാന്ത്യം

Wait 5 sec.

വിവാഹസൽക്കാരം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വരന് ​ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കർണാടകയിലെ ബെല്ലാരിയിലാണ് ദാരുണമായി സംഭവം നടന്നത്.29 കാരനായ വെങ്കിടേഷ് ആണ് മരിച്ചത്. ഏറെ ആഘോഷ പൂർവമായിരുന്നു വെങ്കിടേഷിന്റെ വിവാഹം നടന്നത്. ചടങ്ങുകള്‍ക്ക് ശേഷമാണ് യുവാവ് സൽക്കാരത്തിൽ പങ്കെടുത്തത്. എന്നാൽ വിവാഹ സൽക്കാരത്തിന് മണിക്കൂറുകൾക്കകം വിവാഹവേദി മരണത്തിന്റെ വേദനയിലേക്ക് കൂപ്പുകുത്തി.ALSO READ: ‘ഇന്നും കറന്റ് പോയി, കറന്റില്ലാതെയാണ് ഈ ഡയറി എഴുതുന്നത്’; കുട്ടികളെ ഇരുട്ടിലിരുത്തുന്ന സർക്കാർ!വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് വെങ്കിടേഷ് സൽക്കാച ചടങ്ങിൽ പങ്കെടുത്തത്. അന്ന് രാത്രിയിൽ യുവാവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് വീട്ടിൽ കുഴഞ്ഞു വീ‍ഴുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂ എന്ന് അധികൃതർ വ്യക്തമാക്കി.The post ബെല്ലാരിയിൽ വിവാഹസൽക്കാരത്തിന് പിന്നാലെ വരന് ​ദാരുണാന്ത്യം appeared first on Kairali News | Kairali News Live.