ബാലൻ സിനിമയുടെ ലൊക്കേഷനുകളെ കുറിച്ച് സംസാരിച്ച് സംവിധായകൻ ചിദംബരം. ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു സിനിമയുടെ ലൊക്കേഷൻ സംബന്ധിച്ച തങ്ങളുടെ റഫറൻസ്. അതിനാലാണ് സിനിമയുടെ പ്രധാന ലൊക്കേഷനായി വയനാട് തെരഞ്ഞെടുത്തതെന്ന് ചിദംബരം പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം. ‘ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അതാണ് നമ്മളതില്‍ ട്രൈ ചെയ്തിരിക്കുന്നത്. അത് തന്നെയായിരുന്നു റെഫറന്‍സായി വെച്ചിരുന്നത്. അതുകൊണ്ടാണ് വയനാട്ടില്‍ വെച്ച് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. നല്ല വിഷ്വലിന് അല്പം വെയില്‍ വേണം. നല്ല വിഷ്വല്‍ ഉണ്ടെങ്കിലേ ആ ഇലകളെല്ലാം പോപ്പ് ആകുകയുള്ളൂ. അതിന് വേണ്ടി ഒരുപാട് സമയം ഞങ്ങള്‍ വയനാട് ചെലവഴിച്ചിരുന്നു. എഴുതുന്ന സമയത്ത് വയനാട്ടിലേക്ക് ഷൈജു ഇക്കയും (സിനിമാറ്റോഗ്രാഫര്‍) വരുമായിരുന്നു.ഭയങ്കര ബ്യൂട്ടിഫുള്‍ സ്ഥലമാണ്. ആ സ്ഥലത്തിന്റെ പ്രത്യേകത തന്നെയാണ്, അല്ലാതെ ഞങ്ങള്‍ വേറെ ഒന്നും ചെയ്തിട്ടില്ല. പ്രകൃതി അവിടെ ഉണ്ടാക്കി വെച്ചു. ഞങ്ങള്‍ കറക്ട് സ്ഥലത്ത് കറക്ട് കഷ്ണങ്ങള്‍ നോക്കി ഷൂട്ട് ചെയ്തു എന്നേ ഉള്ളൂ,’ ചിദംബരം പറഞ്ഞു.