സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെ എസ് ഇ ബി. വൈകുന്നേരത്തെ പീക്ക് സമയത്താണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. എത്ര സമയം വൈദ്യുതി നിയന്ത്രണം എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ നാല് ദിവസമായി അരമണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം. അതേ സ്ഥിതി ഇന്നും തുടരും എന്നാണ് റിപ്പോർട്ടുകൾ.എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ് എന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്.ALSO READ: ‘ഇന്നും കറന്റ് പോയി, കറന്റില്ലാതെയാണ് ഈ ഡയറി എഴുതുന്നത്’; കുട്ടികളെ ഇരുട്ടിലിരുത്തുന്ന സർക്കാർ!അതേസമയം കെ.എസ്.ഇ.ബിയുടെ അപ്രതീക്ഷിത പവർകട്ട് മൂലം അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി. പാലക്കാട് കല്ലേക്കാട് സ്വദേശി എം.കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി തടസം മൂലം രോഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതാണ് മരണകാരണം. ശ്വാസം കിട്ടാതെയാണ് രോഗി മരിച്ചത്.The post മെഴുകുതിരി എടുത്ത് വെച്ചേക്ക്, ഇന്നും ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും appeared first on Kairali News | Kairali News Live.