സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പെരിന്തൽമണ്ണ സബ് ജയിലിൽ റിമന്റിൽ കഴിയുന്ന മമ്മുവിനെ ആണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒളിവിൽ കഴിയുന്ന തൊപ്പിയെകുറിച്ചടക്കം വിശദമായ കാര്യങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ നീക്കം.ALSO READ: ‘സർക്കാരിന്റെ കാഴ്ചപ്പാടാണ് അഭിമുഖത്തിൽ പറഞ്ഞത് ‘; കപ്പൽശാല വിവാദത്തിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രികഴിഞ്ഞ ദിവസമാണ് യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിലായത്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി മണി മുതൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ഗായകൻ ഹനാൻ ഷായെക്കുറിച്ച് തത്സമയ സംപ്രേഷണത്തിൽ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയായ പരാതിക്കാരിയെ മമ്മു അപമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ യുവതി നൽകിയ മറ്റൊരു പരാതിയിൽ യൂട്യൂബർ തൊപ്പിക്കെതിരെയും മഞ്ചേരി പൊലീസ് നേരത്തെ കേസെടുത്തിരുന്നു.The post സമൂഹമാധ്യമത്തിലൂടെ യുവതിയെ അപമാനിച്ചു; തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു appeared first on Kairali News | Kairali News Live.