‘പ്രചരിക്കുന്നത് വ്യാജ ഓഡിയോ’; പരാതി നൽകിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം പി അഞ്ജന

Wait 5 sec.

ബിജെപി ഫണ്ട് തട്ടിപ്പിൽ തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ഓഡിയോ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം പി അഞ്ജന. വ്യാജ വാർത്തകൾക്കെതിരെയാണ് പരാതി നൽകിയത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടി നടപടിയിലും ഫണ്ട്‌ തിരിമറിയിലും വ്യക്തമായ മറുപടിയി ഇവർ നൽകിയില്ല. പാർട്ടി നടപടി ഫെയ്സ്ബുക്ക് പേജിലൂടെ നിങ്ങൾ അറിഞ്ഞോ എന്നാണ് മാധ്യമങ്ങളോട് അഞ്ജനയുടെ ചോദ്യം. തന്നെ ബിജെപിയുടെ ഔദ്യോഗിക ഗ്രൂപ്പിൽ നിന്നും പുറത്താക്കിയിട്ടില്ല എന്നും ഇവർ പറഞ്ഞു.31 ലക്ഷം രൂപ കമ്മിഷൻ നൽകി എന്നാണ് പുറത്തു വന്ന ഓഡിയോയിൽ ഉള്ളത്. കമ്മിഷൻ നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്. പുറത്തായത് പാർട്ടിക്ക് തെളിവായി ലഭിച്ച ഓഡിയോ ആണ്. കരാർ പ്രകാരം മുഴുവൻ തുകയും നൽകുമ്പോൾ കമ്മിഷൻ നൽകാനായിരുന്നു ആദ്യ ധാരണ. എന്നാൽ, 31 ലക്ഷം രൂപ കൊടുത്തത് ബാക്കി തുകയായ 4.65 ലക്ഷം രൂപ നൽകുന്നതിന് മുമ്പാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കുടിശിക തുക നൽകാമെന്ന് അഞ്ജന ഉറപ്പുനൽകിയിരുന്നു. എന്നാലിപ്പോൾ ആരും ഫോണെടുക്കുന്നില്ലന്ന് കമ്പനി പ്രതിനിധി.ALSO READ: ‘സർക്കാരിന്റെ കാഴ്ചപ്പാടാണ് അഭിമുഖത്തിൽ പറഞ്ഞത് ‘; കപ്പൽശാല വിവാദത്തിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രിതൻ്റെ കാര്യം ബുദ്ധിമുട്ടിലാണ്. കമ്പനിയിൽ ഞാൻ ഇപ്പോൾ പ്രശ്നത്തിലാണ്. ഉടൻ ഫണ്ട് റിലീസ് ചെയ്യണമെന്നും കമ്പനി പ്രതിനിധി പുറത്തു വന്ന ഓഡിയോയിൽ വ്യക്തമാക്കുന്നു.The post ‘പ്രചരിക്കുന്നത് വ്യാജ ഓഡിയോ’; പരാതി നൽകിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം പി അഞ്ജന appeared first on Kairali News | Kairali News Live.