പാലക്കാട് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം; ഒരു മരണം

Wait 5 sec.

മുണ്ടൂർ ഒൻപതാം മയിലിൽ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വിദ്യാർത്ഥി മരിച്ചു. പാലക്കാട് യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.വിവിധ ആശുപത്രികളിൽ നിന്ന് മാലിന്യവുമായി മലമ്പുഴയിലെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ ലോറിയാണ് അപകടമുണ്ടാക്കിയത്. അതിവേഗതയിലായിരുന്ന വണ്ടി നിയന്ത്രണം വിട്ട് വഴിയരികിലൂടെ നടന്നുപോവുകയായിരുന്നു നാല് വിദ്യാർത്ഥികളുടെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ALSO READ: ആ 10 കോടി നിങ്ങൾക്ക് അടിച്ചാലോ ? മൺസൂൺ ബമ്പർ ഭാഗ്യക്കുറിയ്ക്ക് റെക്കോർഡ് വില്പനഅപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് വിദ്യാർത്ഥികളുടെയും നില നിലവിൽ ഗുരുതരമായി തുടരുന്നു. ഇവരെല്ലാവരും ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഉണ്ടായിരുന്നത്. എന്നാൽ പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് ബന്ധുക്കൾ ഇടപെട്ട് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സാധാരണഗതിയിൽ വലിയ അപകടങ്ങൾ നടക്കാത്ത മേഖലയാണിതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഈ വാഹനത്തിന്റെ അമിതവേഗതയാണ് വലിയ ദുരന്തത്തിന് കാരണമായത്.The post പാലക്കാട് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം; ഒരു മരണം appeared first on Kairali News | Kairali News Live.