‘സർക്കാരിന്റെ കാഴ്ചപ്പാടാണ് അഭിമുഖത്തിൽ പറഞ്ഞത് ‘; കപ്പൽശാല വിവാദത്തിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രി

Wait 5 sec.

കപ്പൽശാല വിവാദത്തിൽ വ്യക്തതയില്ലാത്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാരിന്റെ കാഴ്ചപ്പാടാണ് അഭിമുഖത്തിൽ പറഞ്ഞത് എന്നും ലക്ഷ്യമിടുന്ന നിക്ഷേപത്തിന്റെ വ്യാപ്തിയാണ് പതിനായിരം കോടിയെന്നും നിക്ഷേപ കരാർ ഒപ്പുവെച്ചന്നല്ലെന്നുമാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. ടാറ്റ നിക്ഷേപം പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമർശത്തിലൂടെ സൂചിപ്പിച്ചത് എന്നും അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചുവെന്നല്ല എന്നുമാണ് പ്രസ്താവന.ALSO READ: കേരളത്തിലെ കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് ടാറ്റ; മുഖ്യമന്ത്രിയുടെ വാദം തള്ളികേരളത്തിലെ കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് ആണ് ടാറ്റ പറഞ്ഞത്. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമ്മാണ ശാല നിർമ്മിക്കുന്നില്ലെന്നും ടാറ്റ കമ്പനി വക്താക്കൾ അറിയിച്ചിരുന്നു. ഇതോടെ കേരളത്തിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണ പദ്ധതിയിൽ വൻ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രി വി ഡി സതീശൻറെ പ്രഖ്യാപനമാണ് ടാറ്റ ഗ്രൂപ്പ് തള്ളിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.The post ‘സർക്കാരിന്റെ കാഴ്ചപ്പാടാണ് അഭിമുഖത്തിൽ പറഞ്ഞത് ‘; കപ്പൽശാല വിവാദത്തിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.