ലോക ക്രിക്കറ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർ ആയ മുൻ വെസ്റ്റ് ഇൻഡീസ് നായകൻ ഗാരി സോബേഴ്‌സ് അന്തരിച്ചു. 89 വയസ്സുണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണം ബാരാബഡോസിലെ സ്വവസതിയിൽ വച്ചായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണമെന്ന് ആണ് റിപ്പോർട്ട്.1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ് തന്റെ ഇടങ്കയ്യൻ ബാറ്റിംഗ് കൊണ്ടും സ്പിൻ –പേസ് ബൗളിങ് കൊണ്ടും എതിരാളികളെ കുഴക്കി. വെസ്റ്റ് ഇൻഡീസിനു വേണ്ടി 93 ടെസ്റ്റുകളിൽ നിന്നും 26 സെഞ്ച്വറികളുൾപ്പെടെ 8032 റൺസും 235 വിക്കറ്റുകളും നേടി. ജാക്ക് കല്ലിസിനെ കൂടാതെ ടെസ്റ്റിൽ 8000 റൺസും 200 വിക്കറ്റും എന്ന നേട്ടം സ്വന്തമായിട്ടുള്ള ഒരേ ഒരു കളിക്കാരനാണ് അദ്ദേഹം.Also Read: ഫിഫ ലോകകപ്പ് 2026: ഫൈനൽ നേരിട്ട് കാണാനുള്ള അവസരം നിരസിച്ച് അർജന്റീനയുടെ പ്രസിഡന്റ്; കാരണം ഇതാണ്1958ൽ പാകിസ്ഥാനെതിരെ അദ്ദേഹം നേടിയ 365 റൺസ് , നാലു പതിറ്റാണ്ടിനു ശേഷം ബ്രയാൻ ലാറ മറികടക്കുന്നത് വരെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു. 1968 ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ ആറ് സിക്‌സറുകൾ അടിക്കുന്ന ആദ്യ താരമായി സോബേഴ്‌സ് മാറി. രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനിടയിൽ നൈറ്റ് പദവി ഉൾപ്പടെ അനവധി ആദരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.The post വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു appeared first on Kairali News | Kairali News Live.