മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽ. കെഎസ്‌യുവിനെ പുകഴ്ത്തി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. ഇക്കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം തന്നെയാണെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. സതീശൻ കെഎസ്‌യുവിനെ അധിക്ഷേപിച്ചതിന് പിന്നാലെയാണ് കെഎസ്‌യുവിലെ പുകഴ്ത്തി കെ സി വേണുഗോപാലിന്റെ പോസ്റ്റ്.ഗവൺമെന്റ് പ്ലീഡർ നിയമനത്തെച്ചൊല്ലിയുള്ള കെഎസ്‌യു–മുഖ്യമന്ത്രി പോര് രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ ഇന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ പോയത് ചർച്ചയായിരുന്നു. തേവര എസ്‌എച്ച് കോളേജിൽ നടന്ന ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റിലാണ് സംഭവം.പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കടന്നുവരുമ്പോൾ മുൻനിരയിൽ അലോഷ്യസ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ വരവേൽക്കാൻ കാത്തുനിന്നെങ്കിലും സതീശൻ അലോഷ്യസിന്റെ മുഖത്തേക്ക് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അലോഷ്യസിനെ അവഗണിച്ച് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ALSO READ: ‘മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ, വിഷമമുണ്ട്’; കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് അലോഷ്യസ് സേവ്യർഞാൻ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണെന്ന് ആണ് അലോഷ്യസിന്റെ പ്രതികരണം. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ എന്നും തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ച രാഷ്ട്രീയം. തെറ്റ് ചൂണ്ടിക്കാട്ട് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. അത് തുടരും. കാണാൻ പറ്റാത്തത് തെറ്റായി കാണുന്നില്ല, ഇനിയും കാണാൻ ശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ ചൂണ്ടിക്കാണിച്ച തിരുത്തലുകൾ തെറ്റായി വ്യാഖ്യാനിച്ചാൽ ആ തെറ്റ് ഇനിയും ആവർത്തിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് അലോഷ്യസ് തുറന്നടിച്ചു.The post ‘കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം’; വി ഡി സതീശനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽ appeared first on Kairali News | Kairali News Live.