തെന്നിന്ത്യൻ സൂപ്പർ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് നായകനായ ‘ജനനായകനി’ലെ പുതിയ പാട്ട് പുറത്ത്. ചിത്രത്തിലെ ‘അടിയേ എൻപൊൻതേനേ…’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ഗാനം ശ്രദ്ധ നേടുകയാണ്.വിജയ് ആരാധകർ കാത്തിരിക്കുന്ന ‘ജനനായകൻ’ ജൂലൈ 24ന് തിയേറ്ററുകളിൽ എത്തും. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിലെ നായിക. മലയാളികളുടെ പ്രിയതാരം മമിത ബൈജുവും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്.ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, റീബ മോണിക്ക ജോൺ, മോനിഷ ബ്ലെസി, ബാബ ഭാസ്കർ, തീജയ് അരുണാചലം, നിഴലുകൾ രവി, രേവതി, ശ്രീനാഥ്, ഇർഫാൻ സൈനി, അരുൺകുമാർ രാജൻ, ലിതന്യ തുടങ്ങിയവരാണ് ‘ജനനായകനി’ൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ ഒരു ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്.ALSO READ: ‘നരസിംഹം’ റീ റിലീസ് ചെയ്യേണ്ടെന്ന് ഷാജി കൈലാസ്, കാരണം ഇത്വിജയ് നായകനാകുന്ന 69-ാമത്തെ ചിത്രം കൂടിയാണ് “ജനനായകൻ”. 300 കോടി മുതൽ മുടക്കുള്ള ഈ ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ, ജഗദീഷ് പളനി സ്വാമി, ലോഹിത് എൻ. കെ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ പ്രദീപ് ഇ. രാഘവ് ആണ്. അറിവ്, വിവേക് എന്നിവരാണ് ഗാനരചന. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ്, അനിരുദ്ധ് രവിചന്ദർ, അറിവ്,വിശാൽ മിശ്ര എന്നിവരാണ്. അനൽ അരസാണ് ആക്ഷൻ കോറിയോഗ്രാഫി.The post ‘അടിയേ എൻപൊൻതേനേ…’; ‘ജനനായകനി’ലെ പാട്ടെത്തി, ചിത്രം ജൂലൈ 24ന് തിയേറ്ററുകളിൽ appeared first on Kairali News | Kairali News Live.