കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം റസ്റ്റോറൻ്റിൽ നിന്ന് ഈ മാസം 10ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തോളം പേരാണ് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഇന്നലെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി ലഭിച്ചത്. പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പെത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.also read; വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; യുവാവിന് കുത്തേറ്റുതുടർ നടപടികളുടെ ഭാഗമായി ഇന്നലെ അധികൃതരെത്തി ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.The post ഭക്ഷ്യ വിഷബാധ; കൊച്ചിയിലെ അൽറീം മന്തികട ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു appeared first on Kairali News | Kairali News Live.