കാപ്പാ കേസ് പ്രതി സു​ഗതനെ വിലങ്ങണിയിക്കാതെ പൊലീസ്, രാഷ്ട്രീയ തടവുകാർക്ക് വിലങ്ങ്; വിമർശനം രൂക്ഷം

Wait 5 sec.

കാപ്പാ കേസ് പ്രതിയും ബി ജെ പി കൗൺസിലറുമായ സു​ഗതനെ പൊലീസ് കൈവിലങ്ങണിയിക്കാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനവും. എന്നാൽ രാഷ്ട്രീയ തടവുകാരായ ഇടതുപക്ഷ പ്രവർത്തകരെ കൈവിലങ്ങണിയിച്ച് കൊടും ക്രിമിനലുകളെപ്പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ വിമർശനം ഉയരുന്നത്.രാഷ്ട്രീയ കേസിൽ പ്രതിയായ ഐ പി ബിനുവിനെ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴും കൈവിലങ്ങുണ്ടായിരുന്നു. ഐ പി ബിനു ഗുണ്ടാ ആക്ട് കേസിലോ, പിടിച്ചുപറി കേസിലോ, സ്ത്രീപീഡന കേസിലോ പ്രതിയല്ല. ഒരു രാഷ്ട്രീയ കേസിലെ പ്രതിയോടാണ് ഈ തരത്തിലുള്ള അപമാനകരമായ പെരുമാറ്റം സ്വീകരിച്ചിരിച്ചത്.Also read: കാപ്പാ കേസ് പ്രതിക്ക് വിലങ്ങില്ല; ‘വിദ്യാർത്ഥി സംഘടന പ്രവർത്തകനെ വിലങ്ങണിയിക്കുന്നു, എവിടെ സാംസ്‌കാരിക ക്യാപ്റ്റന്മാർ’ : പി എസ് സഞ്ജീവ്ഇത് സംബന്ധിച്ച് നിരവധി പേർ സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തപ്പോഴും കൈവിലങ്ങുണ്ടായിരുന്നു. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും രം​​ഗത്ത് വന്നിരുന്നു.The post കാപ്പാ കേസ് പ്രതി സു​ഗതനെ വിലങ്ങണിയിക്കാതെ പൊലീസ്, രാഷ്ട്രീയ തടവുകാർക്ക് വിലങ്ങ്; വിമർശനം രൂക്ഷം appeared first on Kairali News | Kairali News Live.