കൊച്ചി | മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ അപ്പീലാണ് തള്ളിയത്.17 മുതല്‍ 26 വരെ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെയാണ് വിചാരണ തുടങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ ആദ്യ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസ്സമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടന്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് മറ്റുള്ളവരെന്നും അത് വിചാരണക്ക് തടസ്സമല്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.Content Highlights:The Kerala High Court has dismissed the appeal filed by the defendants seeking a stay on the trial of the Abhimanyu murder case. Abhimanyu, an SFI leader at Ernakulam Maharaja’s College, was murdered inside the campus. With the court rejecting the petition, the trial proceedings will continue.