റിയാദ് | സഊദി അറേബ്യയില്‍ വാറ്റ്, എക്‌സൈസ് ചട്ടലംഘനങ്ങള്‍ക്കെതിരെ രണ്ടാം പാദത്തില്‍ നടത്തിയ 61,000-ത്തിലധികം പരിശോധനകളില്‍ ഇലക്ട്രോണിക് ഇന്‍വോയ്സുകള്‍ നല്‍കുന്നതിലും, മൂല്യവര്‍ധിത നികുതി ശേഖരിക്കുന്നതിലും 61,000-ത്തിലധികം ലംഘനങ്ങള്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) കണ്ടെത്തി,റീട്ടെയില്‍ ബിസിനസ്സുകള്‍, സ്വര്‍ണക്കടകള്‍, പുകയില ഔട്ട്ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വാണിജ്യ മേഖലകളെ ലക്ഷ്യമിട്ടാണ് പരിശോധനകള്‍ നടത്തിയതെന്ന് സാറ്റ്ക വക്താവ് ഹമൗദ് അല്‍-ഹര്‍ബി പറഞ്ഞു. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലും പ്രദേശങ്ങളിലുമുള്ള മാര്‍ക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന.സഊദി നികുതി ചട്ടങ്ങള്‍ പാലിക്കുന്നത് ശക്തിപ്പെടുത്തുക, വിപണി നിരീക്ഷണം ശക്തിപ്പെടുത്തുക, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുക, നികുതി വെട്ടിപ്പ് തടയുക എന്നിവ ലക്ഷ്യമിട്ടായിരുന്നു നടപടി.Content Highlights: The Zakat, Tax and Customs Authority in Saudi Arabia uncovered numerous violations during extensive field inspections. The targeted operations revealed major non-compliance regarding electronic invoice issuance and value-added tax collection. Authorities urged the public to report violators.