നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു; 11.21 ലക്ഷം പേര്‍ക്ക് യോഗ്യത

Wait 5 sec.

ന്യൂഡല്‍ഹി | നീറ്റ്-യുജി ഫലം പ്രഖ്യാപിച്ചു. 20 ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതിയതില്‍ 11.21 ലക്ഷം പേരാണ് യോഗ്യത നേടിയിരിക്കുന്നത്. യോഗ്യത നേടിയവരില്‍ 58 ശതമാനവും പെണ്‍കുട്ടികളാണ്.പഞ്ചാബ് സ്വദേശിയായ ആര്യന്‍ ഗുപ്ത, ഹരിയാന സ്വദേശിയായ പന്‍ഷുല്‍ ബന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കിട്ടു. 19 പേര്‍ക്ക് 700 ലും 138 പേര്‍ക്ക് 690 ലും കൂടുതല്‍ മാര്‍ക്ക് ലഭിച്ചുവെന്നാണ് റിപോര്‍ട്ട്. 650ല്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍-1,492 പേര്‍. 600ല്‍ കൂടുതല്‍ മാര്‍ക്ക്-10,160 പേര്‍. 500 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മാര്‍ക്ക്-90,780 പേര്‍.പരീക്ഷയുടെ അന്തിമ ഉത്തര സൂചിക എന്‍ ടി എ പുറത്തുവിട്ടിരുന്നു. പരീക്ഷ എഴുതിയവര്‍ക്ക് ഈ ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യാം. അന്തിമ സൂചിക പുറത്തുവിടുന്നതിനു മുമ്പ് പരീക്ഷാര്‍ഥികള്‍ സമര്‍പ്പിച്ചിരുന്ന എതിര്‍വാദങ്ങള്‍ എന്‍ ടി എ പരിശോധിക്കുകയും ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് ചോദ്യങ്ങളിലാണ് ഭേദഗതി വരുത്തിയത്. മള്‍ട്ടിപ്പിള്‍ ചോദ്യങ്ങള്‍ ഒഴിവാക്കുകയും ഇത്തരം ചോദ്യങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്ക് മൂല്യനിര്‍ണയ നയമനുസരിച്ച് നല്‍കുകയും ചെയ്തു.Content Highlights: The National Testing Agency has officially announced the NEET UG examination results on the official website. Out of the total appeared candidates, 11.21 lakh students have successfully qualified for medical undergraduate admissions. Qualified candidates can now download their scorecards to proceed with the upcoming MBBS and BDS counselling sessions.