തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: 10 കോടിയിലേറെ രൂപയുടെ തിരിമറി, ആകെ പെട്ട് ബിജെപി നേതൃത്വം

Wait 5 sec.

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ കൂടുതൽ പ്രതിരോധത്തിലായി ബിജെപി സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങൾ. കേന്ദ്രം നടത്തിയ ഓഡിറ്റിൽ 10 കോടിയിലധികം രൂപ തട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ കൊള്ള സമ്മതിച്ചാൽ മറ്റു സംസ്ഥാനങ്ങളിലെ തിരിമറി കൂടി പുറത്തുവരുമെന്ന ഭയത്തിലാണ് കേന്ദ്രം. തട്ടിപ്പിൽ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് സംസ്ഥാന നേതാക്കൾക്ക് കേന്ദ്രം താക്കീത് നൽകി.തെരഞ്ഞെടുപ്പിനുള്ള കൊടി തോരണങ്ങൾ, മോദിയുടെ കട്ടൗട്ട്, നേതാക്കൾക്ക് താമസിക്കാൻ എടുത്ത സ്റ്റാർ ഹോട്ടലിലെ റൂം, പ്രചാരണത്തിനുള്ള വാഹനം, സ്ഥാനാർഥികൾക്കുള്ള പിആർ വർക്ക് തുടങ്ങി സകലതിലും തട്ടിപ്പാണ് കേരളത്തിലെ ബിജെപിയിൽ നടന്നത്. ആദ്യഘട്ടത്തിൽ ഒന്നരക്കോടിയുടെ തട്ടിപ്പാണ് പുറത്തുവന്നതെങ്കിൽ ഇപ്പോൾ അതിന്റെ ആഴമേറുകയാണ്.കേന്ദ്രനേതൃത്വം നടത്തിയ ഓഡിറ്റിൽ പത്തുകോടിയിലധികം രൂപ വെട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ വെട്ടിപ്പ് നടന്നതായി സമ്മതിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് ചിലവഴിച്ച ഫണ്ടിന്റെ കണക്കും തിരുമറിയും മാധ്യമങ്ങളിൽ വാർത്തയാകും. അതുകൊണ്ട് വെട്ടിപ്പ് വാർത്ത ഒതുക്കി തീർക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഫണ്ട് വെട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് നൽകിയിരിക്കുന്ന താക്കീത്.ALSO READ: കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; മന്ത്രിയുടെ പരാമർശം കമ്പനിയെ രക്ഷപ്പെടാൻ സഹായിക്കുന്നതെന്ന് ജീവനക്കാർമാധ്യമങ്ങളെ കാണേണ്ട സാഹചര്യം ഉണ്ടായാൽ പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല എന്ന മറുപടി മാത്രമേ നൽകാവൂ എന്ന നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തെ പൊലീസ് സഹായിക്കുന്നു എന്നും വിമർശനം ഉയരുന്നുണ്ട്. വാമനപുരത്തെ പലചരക്ക് വ്യാപാരിയുടെ ജിഎസ്ടി നമ്പർ ഉപയോഗിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ഫണ്ട് തട്ടിയതിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല എന്നാണ് കടയുടമയുടെ പരാതി.പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവരുന്നതിലും നേതൃത്വം അതൃപ്തിയിലാണ്. അതേസമയം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് എതിരെ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. ആരോപണങ്ങൾക്കിടയിൽ നാളെ ബിജെപിയുടെ കോർ കമ്മിറ്റി യോഗം ചേരും എന്നാണ് പുറത്തുവരുന്ന വിവരം.The post തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: 10 കോടിയിലേറെ രൂപയുടെ തിരിമറി, ആകെ പെട്ട് ബിജെപി നേതൃത്വം appeared first on Kairali News | Kairali News Live.