നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു: 11.21 ലക്ഷം പേർ യോ​ഗ്യത നേടി

Wait 5 sec.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് യുജി പുനഃപരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഇരുപത് ലക്ഷത്തോളം വിദ്യാർത്ഥികളിൽ 11.21 ലക്ഷത്തിലധികം പേർ യോഗ്യത നേടിയപ്പോൾ 58 ശതമാനത്തിലധികം വിജയം കരസ്ഥമാക്കിയത് പെൺകുട്ടികളാണ്. 720ൽ 715 മാർക്ക് വീതം നേടി പഞ്ചാബിലെ ആര്യൻ ഗുപ്തയും ഹരിയാനയിലെ പൻഷുൽ ബൻസാലും ദേശീയ തലത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കി.ഫിസിക്‌സ് വിഭാഗത്തിലെ രണ്ട് ചോദ്യങ്ങളിൽ വരുത്തിയ നിർണായക തിരുത്തലുകളോടെ അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഖിലേന്ത്യാ ക്വാട്ടയിലെ 1.36 ലക്ഷത്തിലധികം വരുന്ന എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് നടപടികൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിഉടൻ ആരംഭിക്കും.ഫലങ്ങൾ neet.nta.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷയിൽ മികച്ച വിജയശതമാനം സ്വന്തമാക്കിയത് പെൺകുട്ടികളാണ്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായാണ് പരീക്ഷ നടന്നത്. ഏകദേശം 20 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇതിലാണ് 11.21 ലക്ഷത്തിലേറെ പേർ യോഗ്യത നേടിയത്.ALSO READ: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: 10 കോടിയിലേറെ രൂപയുടെ തിരിമറി, ആകെ പെട്ട് ബിജെപി നേതൃത്വം690ന് മുകളിൽ മാർക്ക് നേടിയത് 138 പേരാണ്. 17 വയസിനും 19നും ഇടയിൽ പ്രായമുള്ളവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ 99 ശതമാനവും. ഒബിസി-എൻസിഎൽ: 5.12 ലക്ഷം, ജനറൽ: 2.91 ലക്ഷംഎസ്‌സി: 1.59 ലക്ഷം, എസ്ടി: 63,716 എന്നിങ്ങനെയാണ് വിജയിച്ചവരുടെ കണക്ക്.അതേസമയം കേന്ദ്ര സർക്കാറിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയത്‌ വിദ്യാർഥികളെ ആശങ്കയിലാക്കിയിരുന്നു. പരീക്ഷ പേപ്പർ ചോർച്ചയെ തുടർന്ന് 22 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. പരീക്ഷ റദ്ദാക്കിയത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എ‍ൻടിഎ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.The post നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു: 11.21 ലക്ഷം പേർ യോ​ഗ്യത നേടി appeared first on Kairali News | Kairali News Live.