കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ തകർക്കാനുള്ള നീക്കം ശക്തമാക്കി സംഘപരിവാർ. സിജെപി പ്രതിഷേധത്തിലെ ഇടത് സാന്നിധ്യത്തിൽ പ്രത്യേക അജണ്ടകൾ രൂപപ്പെടുത്തിയാണ് സംഘപരിവാർ പ്രചരണം. സിജെപി വേദിയിൽ എത്തിയ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ചൈനീസ് എംബസിയിലെ പൊതു പരിപാടിയിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി പ്രതിഷേധത്തിൽ ചൈന ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാൻ ആണ് സംഘപരിവാർ നീക്കം.ALSO READ: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: 10 കോടിയിലേറെ രൂപയുടെ തിരിമറി, ആകെ പെട്ട് ബിജെപി നേതൃത്വംസമരവേദിയിൽ എത്തിയ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് ആദർശ് എം സജി, ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവർക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണമാണ് സംഘപരിവാർ നടത്തുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 105-ാം സ്ഥാപക ദിനത്തിൽ ചൈനീസ് എംബസിയിലെ സെമിനാറിൽ ഇരുവരും പങ്കെടുത്ത ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് സംഘപരിവാർ സൈബർ ആക്രമണം. സിജെപി പ്രതിഷേധത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന എസ്എഫ്ഐ നേതാക്കൾ ആയ ആദർശ് എം സജിയും ഐഷി ഘോഷും ചൈനീസ് എംബസിയിൽ നിന്ന് ഉപഹാരങ്ങൾ വാങ്ങിയവരാണെന്നുള്ള തരത്തിൽ ആണ് സംഘപരിവാർ പ്രചാരണം.The post സിജെപി പ്രതിഷേധത്തെ തകർക്കാൻ വ്യാജ പ്രചാരണവുമായി സംഘപരിവാർ, എസ്എഫ്ഐ നേതാക്കൾക്കെതിരെയും കടുത്ത സൈബർ ആക്രമണം appeared first on Kairali News | Kairali News Live.