കാസർഗോഡ് ഗവൺമെന്റ് കോളേജിൽ റാഗിംഗ് പരാതി. ഒന്നാം വർഷ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. വിദ്യാർഥിയുടെ പരാതിയിൽ രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളായ 13 പേരെ സസ്പെൻഡ് ചെയ്തു.ജൂലൈ 13ന് ആണ് വിദ്യാർഥി റാഗിങ്ങിനിരയായത്. ഇന്നാണ് വിദ്യാർഥി കോളേജ് അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് അടിയന്തരമായി കൗൺസിൽ യോഗം ചേരുകയും പരാതി ചർച്ച ചെയ്യുകയും ചെയ്തു. ആന്റി റാഗിംഗ് സെല്ലിൽ നിന്നും കോളേജിലെ സൈക്കോളജിസ്റ്റിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാണ് 13 വിദ്യാഥികൾക്കെതിരെ നടപടിയെടുത്തത്.ALSO READ: കാസർഗോഡ് സ്‌കൂളുകളിൽ റാഗിംഗ് കേസുകൾ കൂടുന്നു; പൈവളിഗെയിൽ ഒൻപതാം ക്ലാസുകാരന് മർദനമേറ്റു, ഉദിനൂരിലും റാഗിംഗ് പരാതിഅതേസമയം സസ്പെൻഷനിലായ വിദ്യാർഥികളിൽ എംഎസ്എഫ് ഭാരവാഹികളും പ്രവർത്തകരുമുണ്ട്. അഹമ്മദ് അലി (മൂന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർഥി), നിജാദ് അബ്ദുൾ നാസർ ഉസ്മാൻ, മൂന്നാം വർഷ ബിഎ അറബിക്), അഹമ്മദ് അജ്മൽ ഇർഫാൻ (രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി), മുഹമ്മദ് ലബീബ്, (രണ്ടാം വർഷ ബിഎ അറബിക്), അബ്ബാസ് സഫ്‌വാൻ എസ് (രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി), മുഹമ്മദ് നാസിം എൻ സി (രണ്ടാം വർഷ ബികോം.), മുഹമ്മദ് മർവാൻ മുനീർ (രണ്ടാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്), മൊഹിയുദ്ദീൻ നുഹുമാൻ (രണ്ടാം വർഷ ബിഎ അറബിക്), മുഹമ്മദ് ഷാക്കിർ കെ എം (രണ്ടാം വർഷ ബിഎ മലയാളം), മുഹമ്മദ് ഷെരീഫ് എ പി (രണ്ടാം വർഷ ബിഎസ്‌സി മാത്തമാറ്റിക്സ്), അബ്ദുൾ സമീഹ് കെഎസ് (മൂന്നാം വർഷ ബിഎസ്‌സി മാത്തമാറ്റിക്സ്), അയ്ഷത്ത് ഷാഹിദ (മൂന്നാം വർഷ ബിഎ ഇംഗ്ലീഷ്), അഫ്സൽ ആബിദ് (രണ്ടാം വർഷ ബിഎ മലയാളം) എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.ഇതിൽ നിജാദ് എംഎസ്എഫ് കോളേജ് യൂണിറ്റ് പ്രസിഡന്റും മർവാൻ സെക്രട്ടറിയുമാണ്. ഷാഹിദ ഹരിത ചെയർ പേഴ്സണുമാണ്. 14 ദിവസത്തേക്കാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.The post കാസർഗോഡ് ഗവ. കോളേജിൽ റാഗിംഗ്; 13 വിദ്യാർഥികൾക്ക് സസ്പെൻഷൻ, പുറത്തായവരിൽ എംഎസ്എഫ് ഭാരവാഹികളും പ്രവർത്തകരും appeared first on Kairali News | Kairali News Live.