പാര്‍ട്ടിയെ അവഗണിക്കുന്നുവെന്ന് പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് സ്വാദിഖലി തങ്ങള്‍

Wait 5 sec.

മലപ്പുറം | മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം നിലനില്‍ക്കെ മന്ത്രിമാരുടെ യോഗം വിളിച്ച് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. മന്ത്രിമാര്‍ പാര്‍ട്ടിയെ അവഗണിക്കുന്നുവെന്ന യൂത്ത് ലീഗ്, എം എസ് എഫ് സംഘടനകളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം.ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട്ട് നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി ഉന്നതതല നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. വിവാദം ഒഴിവാക്കാന്‍ ‘പാണക്കാട്ട് ചായസത്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ച, സ്റ്റാഫ് നിയമനം, പി എം ശ്രീ, മദ്യനയത്തിലെ നികുതിയിളവ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.നാളെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ മുന്നോടിയായി കൂടിയാണ് യോഗം. ഈ വിഷയത്തില്‍ സെക്രട്ടേറിയറ്റില്‍ ചോദ്യം ഉയര്‍ന്നാല്‍ വ്യക്തമായ മറുപടി പറയേണ്ടിവരും. അക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിന് വേണ്ടി കൂടിയാണ് ‘ചായ സത്കാരം’. കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ നല്‍കുന്ന പരിഗണന പോലും സാധാരണ അണികള്‍ക്ക് മുസ്ലിം ലീഗ് എം എല്‍ എമാര്‍ നല്‍കുന്നില്ലെന്നും പരിപാടിക്ക് വിളിക്കുമ്പോള്‍ മന്ത്രിമാര്‍ വിമുഖത കാണിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. പാര്‍ട്ടിക്ക് അതീതമായി പ്രവര്‍ത്തിക്കുന്നുവെന്നും ലീഗ് മന്ത്രിമാര്‍ തമ്മില്‍ ഐക്യമില്ലെന്നും വിമര്‍ശമുണ്ട്. മന്ത്രിമാര്‍ സ്്റ്റാഫ് നിയമനങ്ങളില്‍ തന്നിഷ്ടം കാണിക്കുന്നുവെന്നും തങ്ങളെ പൂര്‍ണമായും അവഗണിക്കുന്നുവെന്നും ആരോപിച്ച് എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു.പാര്‍ട്ടിയെ വെല്ലുവിളിച്ച് മന്ത്രിമാര്‍ നടത്തിയ നിയമനത്തില്‍ നേതൃത്വം ഇടപെടണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടിരുന്നു. ലീഗ് മന്ത്രിമാരുടെ രീതിക്കെതിരെ നേരത്തേ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.യൂത്ത് ലീഗ്, എം എസ് എഫ്, കെ എസ് ടി യു, സി കെ സി ടി എന്നീ പോഷക സംഘടനകളുടെ സംസ്ഥാന കമ്മിറ്റി നല്‍കിയ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒരാളെപ്പോലും പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ചിട്ടില്ല. ഈ പോഷക സംഘടനാ നേതാക്കളെല്ലാം പാര്‍ട്ടി നേതൃത്വത്തെ കണ്ട് പരാതി പറഞ്ഞിരുന്നു. പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിനായി സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികക്ക് മന്ത്രിമാര്‍ക്ക് പുല്ലുവില പോലും നല്‍കിയില്ലെന്നാണ് വിമര്‍ശം.Content Highlights:Panakkad Sadiqali Shihab Thangal has called an urgent meeting of IUML ministers. The decision comes amid rising complaints within the party about being neglected. The meeting is expected to discuss key coalition issues and the party’s future strategy.