ദില്ലിയിൽ വിദ്യാർഥി സമരത്തിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മഹാരാജാസ് കോളേജിൽ നിന്നും ആരംഭിച്ച പ്രകടനം ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി പട്ടിണി കിടക്കുമ്പോൾ അവരോട് ചർച്ച ചെയ്യാൻ പോലും കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല എം ശിവപ്രസാദ് പറഞ്ഞു. രാജ്യം ഭരിക്കുന്ന വരാൽ രാജ്യം അപമാനിക്കപ്പെടുകയാണ്. മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് രാജ്യം ഭരിക്കുന്ന ഗവൺമെൻറിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്നും എം ശിവപ്രസാദ് പറഞ്ഞു.പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടതായും എം.ശിവപ്രസാദ് പറഞ്ഞു. എസ്എഫ്ഐ, സിജെപി ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ സമരത്തിന് നേരെയാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം അതിക്രമം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മർദ്ദനത്തിൽ നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.രാജ്യത്ത് 20 ദിവസമായി നിരാഹാരം കിടന്ന സോനം വാങ്ചുക് ഉൾപ്പെടെയുള്ള നേതാക്കളെ സമരവേദിയിൽ നിന്ന് പെട്ടെന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനെതിരെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ അവിടെത്തന്നെ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ടായിരുന്നു. രാജ്യത്തെ വിദ്യാർത്ഥികളും വിദ്യാഭ്യാസ പ്രവർത്തകരും പട്ടിണി കിടന്ന് സമരം ചെയ്യുമ്പോൾ അവരോട് ചർച്ച നടത്താൻ പോലും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.പാഠപുസ്തകങ്ങളിൽ ഇന്ത്യ വലിയ ജനാധിപത്യ രാജ്യമാണെന്നും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുനൽകുന്നുണ്ടെന്നുമാണ് പഠിപ്പിക്കുന്നത്. എന്നാൽ നിലവിൽ രാജ്യത്ത് ഒരു തരത്തിലുള്ള ഉത്തരവാദിത്വമോ സുതാര്യതയോ ഇല്ലെന്നും, പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തിൽ രാജ്യത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും പുലർത്തുന്ന സമീപനത്തെയും അദ്ദേഹം വിമർശിച്ചു. വിദ്യാർത്ഥികൾക്ക് നേരെ കൊടിയ അക്രമം നടക്കുമ്പോൾ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നില്ല എന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് അവകാശങ്ങൾക്ക് വേണ്ടി പോരാടി ആക്രമിക്കപ്പെടുന്ന മനുഷ്യർക്ക് വേണ്ടി സംസാരിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.Also Read: നിതിൻരാജിൻ്റെ മരണം: തലശ്ശേരി കോടതിയിൽ നാടകീയരംഗങ്ങൾ, കോടതി വിട്ടയച്ചതിനുപിന്നാലെ ഡോ.റാമിനെ ബലം പ്രയോഗിച്ച് വീണ്ടും കസ്റ്റഡിയിലെടുത്തുദേശീയ മാധ്യമങ്ങൾ ഈ സമരത്തെ പൂർണ്ണമായി തമസ്കരിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും, പുരോഗമനപരമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഈ വലിയ ജനകീയ പ്രക്ഷോഭത്തിന് പിന്തുണ നൽകണമെന്നും എം. ശിവപ്രസാദ് ആവശ്യപ്പെട്ടു.The post ‘എവിടെയാണ് രാജ്യത്തെ ജനാധിപത്യം?’; ദില്ലിയിൽ വിദ്യാർഥി മാർച്ചിന് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിൽ എം.ശിവപ്രസാദ് appeared first on Kairali News | Kairali News Live.