റസ്ക് ബാക്കി വന്നാൽ കളയല്ലേ, നല്ല ടേസ്റ്റി ഐസ്‌ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കാം

Wait 5 sec.

റസ്ക് കഴിക്കാൻ ഇഷ്ടമല്ലേ? പൊതുവെ വീട്ടിൽ റസ്ക് ബാക്കിവന്നാൽ എന്താണ് ചെയ്യുക? വെറുതെ കിടന്ന് പഴകിപ്പോവുമായിരിക്കും അല്ലേ? എന്നാൽ ആ റസ്ക് ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കിയാലോ!കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഈ റസ്ക് ഐസ്ക്രീം ഇഷ്ടമാകുമെന്നുറപ്പ്. എങ്ങനെയാണ് ഈ ടേസ്റ്റി ഐസ്ക്രീം ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യമായ ചേരുവകൾറസ്ക് – 10 എണ്ണംപാൽ – 500 മില്ലിഫ്രഷ് ക്രീം – 200 മില്ലികണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാംപഞ്ചസാര – 3 ടേബിൾസ്പൂൺ (റസ്കിന്റെ മധുരം അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)വാനില എസൻസ് – 1 ടീസ്പൂൺഏലക്കാപ്പൊടി – ¼ ടീസ്പൂൺക്രഷ് ചെയ്ത ബദാം, പിസ്ത, കശുവണ്ടി– 3 ടേബിൾസ്പൂൺചോക്ലേറ്റ് ചിപ്സ് – 2 ടേബിൾസ്പൂൺതയാറാക്കുന്ന വിധംആദ്യം റസ്ക് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. വളരെ നേർത്തു പോകാതെ ചെറിയ തരികൾ ഉള്ള രീതിയിൽ വേണം പൊടിക്കാൻ. ഇത് ഐസ്‌ക്രീമിന് നല്ല ടെക്സ്ചർ നൽകും.ശേഷം ഒരു കട്ടിയുള്ള പാത്രത്തിൽ പാൽ ഒഴിച്ച് ചെറിയ തീയിൽ 10–15 ചൂടാക്കുക. നന്നായി കുറുകി വരുന്നതുവരെ ഇളക്കണം. അതിലേക്ക് പഞ്ചസാര ചേർക്കാം. പൂർണമായും അലിഞ്ഞശേഷം തീ ഓഫ് ചെയ്ത് പാൽ പൂർണമായും തണുക്കാൻ അനുവദിക്കുക.ALSO READ: വഴുതനങ്ങകൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കിനോക്കൂ, ഇഷ്ടമല്ലാത്തവർ പോലും ക‍ഴിച്ചുപോകുംഇനി തണുത്ത പാലിലേക്ക് കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുകയോ അടിച്ചെടുക്കുകയോ ചെയ്യണം. ശേഷം പൊടിച്ച റസ്ക് ചേർത്ത് സാവധാനം മിക്സ് ചെയ്യാം. ഏറ്റവും ഒടുവിൽ അരിഞ്ഞ നട്ട്സും ചോക്ലേറ്റ് ചിപ്സും ചേർത്താൽ ഐസ്ക്രീം റെഡി.ഈ മിശ്രിതം എയർടൈറ്റായ കണ്ടെയ്നറിലേക്ക് മാറ്റി ഫ്രീസറിൽ വയ്ക്കണം. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞ് പുറത്തെടുത്ത് കഴിക്കാം. പ്രത്യേക രുചിയും നല്ല സോഫ്റ്റ്‌ ടെക്സ്ചറുമുള്ള ഐസ്ക്രീം ആസ്വദിച്ചോളൂ.The post റസ്ക് ബാക്കി വന്നാൽ കളയല്ലേ, നല്ല ടേസ്റ്റി ഐസ്‌ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കാം appeared first on Kairali News | Kairali News Live.