സതീശൻ വർധിത കടമെടുപ്പുകാരനെന്ന് മനോരമയും; സതീശൻ സർക്കാർ ചുവടുവച്ചതിൻ്റെ ഫലമല്ല കേരളത്തിന്റെ നേട്ടം, ക്രെഡിറ്റ് പിണറായി സർക്കാരുകൾക്ക്: അഡ്വ. കെ അനിൽകുമാർ

Wait 5 sec.

മുൻസർക്കാരിന്റെ നേട്ടത്തെ വി ഡി സതീശൻ സർക്കാരിന്റെ പൊൻതൂവലായി ഉയർത്തിക്കാട്ടാനുള്ള മലയാള മനോരമ പത്രത്തിന്റെ ശ്രമത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം ആഡ്വ. കെ അനിൽകുമാർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സതീശൻ്റെ ആദ്യ ചുവടിൽ 6000 കോടി: മനോരമ വാർത്ത ശരിയോ? എന്ന് ചോദിച്ചുകൊണ്ടാണ് കെ അനിൽകുമാർ പോസ്റ്റ് ആരംഭിക്കുന്നത്. 2025 ഏപ്രിൽ – ജൂൺ മാസങ്ങളിൽ, പിണറായി സർക്കാരിൻ്റെ കാലത്ത് 9,3,79 കോടിയായിരുന്ന ജി.എസ്ടി വരുമാനം 11,7,88 കോടിയായെന്നാണ് മലയാള മനോരമ പറയുന്നത്. അതായത് മൂന്നു മാസത്തെ വളർച്ച 6000 കോടി.മുൻ സർക്കാരിൻ്റെ മൂന്നു മാസം 26701 കോടിയായിരുന്ന വരുമാനം 31311 കോടിയായി വളർന്നു. അത് എങ്ങനെ സതീശൻ സർക്കാരിൻ്റെ ആദ്യ ചുവട് ആകുമെന്ന് കെ അനിൽകുമാർ ചോദിച്ചു. ജൂലൈ 1ലെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ ബജറ്റ് മദ്യ നികുതി കുറ്റക്കാനുള്ള നിർദ്ദേശം മാത്രമുള്ളതാണ്. പിന്നെ എങ്ങനെ നികുതി കൂടിയെന്ന് ചോദിച്ച അദ്ദേഹം സതീശൻ സർക്കാർ ചുവടു വച്ചതിൻ്റെ ഫലമല്ല കേരളം നേടിയ നേട്ടമെന്നും ക്രെഡിറ്റ് പിണറായി സർക്കാരുകൾക്ക് ആണെന്നും പറ‍ഞ്ഞു.ALSO READ: സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്കുകൾ അവതരിപ്പിച്ചു; മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണം: കെ എൻ ബാലഗോപാൽവി ഡി സതീശൻ വർധിത കടമെടുപ്പുകാരനാണെന്ന് മനോരമയും പറയുന്നതായി അദ്ദേഹം കുറിച്ചു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ കടം എടുക്കുന്ന മുഖ്യനും ധനമന്ത്രിയും വിഡി സതീശനാണ്. ബക്കാഡിക്കും അദാനിക്കും വേണ്ടിയല്ലാതെ ഏതു ചുവട് ആണ് സതീശൻ വച്ചതെന്ന് ചോദിച്ചുകൊണ്ടാണ് അഡ്വ. കെ അനിൽകുമാർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.പോസ്റ്റ് ഇങ്ങനെ:സതീശൻ്റെ ആദ്യ ചുവടിൽ 6000 കോടി:മനോരമ വാർത്ത ശരിയോ?2025 ഏപ്രിൽ-ജൂൺ മാസങ്ങളിൽ പിണറായി സർക്കാരിൻ്റെ കാലത്ത് 9379 കോടിയായിരുന്ന ജി.എസ്ടി വരുമാനം 11788 കോടിയായതിൽ മലയാള മനോരമയുടെ സന്തോഷത്തിൽ പങ്കുചേരുന്നു. അതായത് മൂന്നു മാസത്തെ വളർച്ച 6000 കോടിയാണ്.മുൻ സർക്കാരിൻ്റെ മൂന്നു മാസം 26701 കോടിയായിരുന്ന വരുമാനം 31311 കോടിയായി വളർന്നു. അത് എങ്ങനെ സതീശൻ സർക്കാരിൻ്റെ “ആദ്യ ചുവട് “ആകും.. ഏപ്രിൽ, മെയ് മാസം കഴിഞ്ഞ് ജൂൺ മാസം തീർന്ന് ജൂലൈ 1ന് സതീശൻ്റെ ബഡ്ജറ്റ് മദ്യ നികുതി കുറ്റക്കാനുള്ള നിർദ്ദേശം മാത്രമുള്ളതാണ്. പിന്നെ എങ്ങനെ നികുതി കൂടി?മനോരമ പറയുന്നു: ഈ വർഷം 1,69,646 കോടിയുടെ നികുതി വരുമാനം കിട്ടും. അതിനർത്ഥം പിണറായി സർക്കാർ കേരള സമ്പദ്ഘടനയെ വളർത്തിയത് ശരിവക്കുന്ന നികുതി വളർച്ചയാണ്.76,078 കോടി മാത്രമായിരുന്ന 2016ലെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ബഡ്ജറ്റ് 2026 ൽ 2, 20000 കോടിയായത് എന്തുകൊണ്ട്? കേരളം തകരുകയല്ല ചെയ്തത്.. സതീശൻ സർക്കാർ ചുവടു വച്ചതിൻ്റെ ഫലമല്ല കേരളം നേടിയ നേട്ടം.. ക്രഡിറ്റ് പിണറായി സർക്കാരുകൾക്ക്. കേരളത്തിന് 6 ലക്ഷം കടം എന്ന കള്ളക്കഥ പറഞ്ഞ സതീശൻ്റെ മുഖത്തടിക്കുന്ന സത്യമാണ് കേരളത്തിൻ്റെ നികുതി വളർച്ചവാൽക്കഷണം: സതീശൻ വന്നതോടെ കേരളം കടം എടുപ്പു നിർത്തിയെന്നു കേട്ടത് സത്യമല്ല എന്നു മനോരമ ഓർമ്മിപ്പിക്കുന്നു:മൂന്നു മാസം കടം:പിണറായി;17888 കോടി.സതീശനാ?21045 കോടിഅതായത് 3157 കോടി കൂടുതൽ കടം:ഓരോ മാസവും 1052 കോടി രൂപകൂടുതലായി കടം എടുത്തുഭരിക്കുന്ന സതീശൻ വർധിത കടമെടുപ്പുകാരനാണെന്ന് മനോരമ പറയുന്നു.ഈ വർഷം സതീശൻ എടുക്കുന്ന കടം 56000 കോടിയാണ്.ചരിത്രത്തിൽ ഏറ്റവും കൂടുതൽ കടം എടുക്കുന്ന മുഖ്യനും ധനമന്ത്രിയും വിഡി സതീശൻ. ബക്കാഡിക്കും അദാനിക്കും വേണ്ടിയല്ലാതെ ഏതു ചുവട് ആണ് സതീശൻ വച്ചത്?The post സതീശൻ വർധിത കടമെടുപ്പുകാരനെന്ന് മനോരമയും; സതീശൻ സർക്കാർ ചുവടുവച്ചതിൻ്റെ ഫലമല്ല കേരളത്തിന്റെ നേട്ടം, ക്രെഡിറ്റ് പിണറായി സർക്കാരുകൾക്ക്: അഡ്വ. കെ അനിൽകുമാർ appeared first on Kairali News | Kairali News Live.