കേന്ദ്ര സർക്കാരിനെതിരെ ദില്ലിയിൽ പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ മർദ്ദിച്ചതിൽ പൊലീസ് സംഭവത്തിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ബരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പിന്നാലെ പൊലിസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി.പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് നിയാസ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഭിജിത്ത് ടി, പ്രസിഡൻ്റ് അനസ് ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജയ് രാജ്, അദിത്യ തുടങ്ങിയവർ സംസാരിച്ചു.Also Read: ‘എവിടെയാണ് രാജ്യത്തെ ജനാധിപത്യം?’; ദില്ലിയിൽ വിദ്യാർഥി മാർച്ചിന് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിൽ എം.ശിവപ്രസാദ്അതേസമയം, ദില്ലിയിൽ വിദ്യാർത്ഥി സമരത്തിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മഹാരാജാസ് കോളേജിൽ നിന്നും ആരംഭിച്ച പ്രകടനം ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി പട്ടിണി കിടക്കുമ്പോൾ അവരോട് ചർച്ച ചെയ്യാൻ പോലും കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല എം ശിവപ്രസാദ് പറഞ്ഞു. രാജ്യം ഭരിക്കുന്ന വരാൽ രാജ്യം അപമാനിക്കപ്പെടുകയാണ്. മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് രാജ്യം ഭരിക്കുന്ന ഗവൺമെൻറിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്നും എം ശിവപ്രസാദ് പറഞ്ഞു.The post ദില്ലിയിൽ സിജെപി പ്രവർത്തകർക്കുനേരയുണ്ടായ പൊലീസ് അതിക്രമം; പ്രതിഷേധിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.