‘പാലം കടക്കുന്നതുവരെ നാരായണ, പാലം കടന്നാല്‍ കൂരായണ’;വിഡി സതീശനെ വിമർശിച്ച് കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Wait 5 sec.

മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്. ആര്‍.എസ്. എസ് പ്രവര്‍ത്തകന്‍ ഡി.എസ് ശരത്തിനെ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചതും, സംഘപറിവാര്‍ ആളുകളെ വിവിധ വകുപ്പുകളില്‍ ഉന്നത പദവിയിലേക്ക് നിയമിച്ചതിനെതിരെയുമാണ് ജില്ലാ പ്രസിഡന്റ് ഗോകുൽ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.പാലം കടക്കുന്നതുവരെ നാരായണ, പാലം കടന്നാല്‍ കൂരായണ എന്നുമാണ് ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അധികാരത്തിന്റെ നാല്‍ക്കാലിയില്‍ കാലുറപ്പിച്ച് ഇരിക്കുന്നവര്‍ക്ക് അതിലേക്കുള്ള വഴിയൊരുക്കിയത് യൂണിറ്റ് തലം മുതലുളള പ്രവര്‍ത്തകരാണെന്നും. അവരുടെ വിയര്‍പ്പും അധ്വാനവും ആരും മറക്കണ്ടായെന്നും ഫെയ്ബുക്ക് കുറിപ്പിൽalso read; കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; വിഡി സതീശന് മറുപടിയുമായി ജി സുകുമാരൻ നായർഅധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കുന്നതിന് വേണ്ടി ഇത്തരം യൂണിറ്റ് മുതൽ ഉള്ള ഓരോ പ്രവർത്തകരുടെയും ചോരയും ,നീരും, അധ്വാനവും,വിയർപ്പും തന്നേ ആണ് അവസരമൊരുക്കിയത്… അവർ അനുഭവിച്ച പീഡനങ്ങളും,കഷ്ടതകളും ഒഴുക്കിയ ചോരയും തന്നെയാണ് അധികാര കസേരയിലേക്കുള്ള നിങ്ങളുടെ പാത ഒരുക്കിയത് എന്നും ആരും മറക്കേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽThe post ‘പാലം കടക്കുന്നതുവരെ നാരായണ, പാലം കടന്നാല്‍ കൂരായണ’; വിഡി സതീശനെ വിമർശിച്ച് കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് appeared first on Kairali News | Kairali News Live.