വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ വിലക്കി ഹൈക്കോടതി

Wait 5 sec.

വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും കോടതിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കരുതെന്നും കോടതി നിർദ്ദേശം നൽകി. ബിജെപി നേതാവ് ഷോൺ ജോർജ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ.Also Read: അൻസിബയുടെ പരാതി; നടൻ ടിനി ടോമിന് മുൻകൂർ ജാമ്യംവഖഫ് ബോർഡിൽ അമുസ്ലീങ്ങളെ നിയമിക്കണമെന്നായിരുന്നു ഷോൺ ജോർജി​ന്റെ ഹർജി. ഷോൺ ജോർജിന്റെ വാദങ്ങളെ സർക്കാർ പിന്തുണച്ചു. വഖഫ് ബോർഡ് ചെയർമാനും അംഗങ്ങൾക്കും കോടതി നോട്ടീസ് നൽകി. വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.കേസ് ഒരാഴ്ചക്ക് ശേഷം കോടതി വീണ്ടും പരി​ഗണിക്കും. വകുപ്പ് സെക്രട്ടറിക്കാണ് താൽക്കാലിക ഭരണ ചുമതല ഏർപ്പെടുത്തിയത്.The post വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ വിലക്കി ഹൈക്കോടതി appeared first on Kairali News | Kairali News Live.