സോളാര്‍ കേസ്: ടെന്നി ജോപ്പന് ആശ്വാസം; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

Wait 5 sec.

കൊച്ചി|സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പന് ആശ്വാസം. കേസില്‍ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കേസിലെ പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍ നായര്‍ ഇരുപക്ഷവും കോടതിക്ക് പുറത്ത് വച്ച് വിഷയം ഒത്തുതീര്‍ത്തതായി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.പരാതിക്കാരന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ടെന്നിയെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിക്ക് കോടതി അനുമതി നല്‍കിയത്. കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.ഉമ്മന്‍ ചാണ്ടി സാറിന്റെ മൂന്നാം ചരമവാര്‍ഷികത്തിന് തൊട്ടുമുമ്പ് ഈ വിധി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടെന്നി ജോപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കോടതി വിധി ഞാന്‍ ഉമ്മന്‍ ചാണ്ടി സാറിന് സമര്‍പ്പിക്കുന്നു. 13 വര്‍ഷമായി ഞാനും എന്റെ കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും വേദനയ്ക്കും ഇതൊരു ആശ്വാസമാണ്. ദൈവത്തോടാണ് ആദ്യം നന്ദി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചതെന്നും ടെന്നി ജോപ്പന്‍ ആരോപിച്ചു. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയപ്പോള്‍ അന്നത്തെ ഐ ജി ഹേമചന്ദ്രന്‍ തന്റെ ചെവിക്ക് അടിച്ചു. എന്റെ ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.Content Highlights:The Kerala High Court has cleared Tenny Joppan from the accused list in the Solar case. The decision follows a statement from complainant Sreedharan Nair confirming an out of court settlement. Joppan dedicated the favorable verdict to late Chief Minister Oommen Chandy while recalling past police harassment.