വലതുകാലിൽ മുഴുവനായി റൊണാൾഡോ, മുപ്പത് മണിക്കൂർ നീണ്ട പ്രയത്നം; വേറിട്ടൊരു ആരാധന ഇതാ…

Wait 5 sec.

ലോകം മുഴുവൻ വേൾഡ്കപ്പ് ആവേശത്തിലാണ്. ഓരോരുത്തരും അവരുടെ ഇഷ്ട താരത്തിനും ടീമിനുമായി വ്യത്യസ്ഥമായ കട്ട് ഔട്ടുകളും പോസ്റ്ററുകളും മറ്റും ഒരുക്കിയിരുന്നു. ഇനി ലോകകപ്പ് മത്സരങ്ങൾ കഴിയാൻ ദിവസങ്ങൾ മാത്ര​മാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ഒരു ആലപ്പുഴക്കാരൻ്റെ വ്യത്യസ്ഥമായ ആരാധന പുറത്ത് വരുകയാണ്.തൻ്റെ ഇഷ്ട താരമായ റൊണാൾ‍ഡോയുടെ തല തൻ്റെ വലതുകാലിൽ മുഴുവനായി ടാറ്റു ചെയ്തിരിക്കുകയാണ് ജിഷ്ണു എന്ന ചെറുപ്പക്കാരൻ. ആലപ്പുഴയിലെ തന്നെ ഒരു ടാറ്റു സ്റ്റുഡിയോയിൽ നിന്നാണ് മൂപ്പത് മണിക്കൂർ നീണ്ട പ്രയത്നത്തിൽ അതിമനോഹരമായ ടാറ്റു ഒരുക്കിയത്. മികച്ച ഡീറ്റെയിലിങ്ങുകളോട് കൂടിയ ടാറ്റു ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.Also read: ഫിഫ ലോകകപ്പ് 2026: സെമിയിലെ പരാജയത്തിന് പിന്നാലെ റഫറിയെ വിമർശിച്ച് ഫ്രഞ്ച് മാനേജർക്രിസ്റ്റ്യാനോയ്ക്ക് നൽകുന്ന സമ്മാനമാണിതെന്നാണ് ജിഷ്ണു പറയുന്നത്. തൻ്റെ ആരാധനയുടെ അടയാളമാണ് ടീറ്റു എന്നും ജിഷ്ണു പറയുന്നു. വലുപ്പം കൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടാനുള്ള ശ്രമത്തിലാണ്.The post വലതുകാലിൽ മുഴുവനായി റൊണാൾഡോ, മുപ്പത് മണിക്കൂർ നീണ്ട പ്രയത്നം; വേറിട്ടൊരു ആരാധന ഇതാ… appeared first on Kairali News | Kairali News Live.