കള്ളാടിയില്‍ അപകടാവസ്ഥ ഇല്ല; വിദഗ്ധ സംഘം

Wait 5 sec.

വയനാട്|കള്ളാടി മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം. ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വിദഗ്ധ സംഘത്തിന്റെ പ്രതികരണം. പ്രത്യക്ഷത്തില്‍ അപകടാവസ്ഥയില്ലെന്നും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘം പറഞ്ഞു. ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്.മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി തമ്പിയും സിഇഎസ്എസ് പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചത്. സന്തോഷ് തമ്പി നേതൃത്വം നല്‍കുന്ന സമിതിയില്‍ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്.കള്ളാടിയില്‍ താല്‍ക്കാലികമായി നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ വരും നാളുകളില്‍ നിര്‍മ്മാണത്തിനിടെ ബാക്കിവരുന്ന മണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്യാനുള്ള നടപടികളും വിദഗ്ധസംഘം പരിശോധിച്ചു. മണ്ണ് എങ്ങോട്ട് മാറ്റും എന്നുള്ളത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഡ്രോണ്‍ സര്‍വെയും സംഘം പരിശോധിക്കും.Content Highlights:An expert team inspected the Kalladi landslide site and stated there is no immediate danger visible at present. The three-member committee led by NIT Kozhikode Professor Dr. Santhosh G Thampi will submit a detailed report within a week. The team evaluated safe and scientific methods to remove the accumulated construction soil.