കൊല്ലം | വിയത്‌നാമിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് 3.30നാണ് കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്‌കാരം. രാവിലെ 10 മുതല്‍ ജൂബിലി മന്ദിര ചാപ്പലില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്നലെ നാട്ടില്‍ എത്തിച്ച മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊട്ടാരക്കര മാര്‍ത്തോമ്മ പള്ളിയിലാണ് സംസ്‌കാരം.വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ സി തോമസും ഭാര്യ ലൗനിയും ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് വിയത്‌നാമിലേക്ക് വിനോദയാത്ര പോയത്. വിയത്‌നാമിലെ ഫുക്വോക്കിന് സമീപത്തു വച്ചാണ് ബോട്ട് മറിഞ്ഞത്. അപകടത്തില്‍ 15 പേരാണ് മരിച്ചത്. 32 ഇന്ത്യക്കാരടക്കം ആകെ 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ച ഇന്ത്യക്കാരില്‍ 10 പേര്‍ തമിഴ്‌നാട്ടുകാരും മൂന്നുപേര്‍ ആന്ധ്രക്കാരുമാണ്.ശനിയാഴ്ച പ്രാദേശിയ സമയം 2.30ഓടെയായിരുന്നു അപകടം. തെക്കന്‍ ഫൂക്വോക്കിലെ ഹോണ്‍ മേയ് റുട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട സ്പീഡ് ബോട്ട് മിനുട്ടുകള്‍ക്കകം മറിയുകയായിരുന്നു.Content Highlights:The funeral of the Malayali couple killed in the tragic Vietnam boat accident will take place in Kottarakkara today. The mortal remains of AC Thomas and his wife Loveni Thomas were brought back to Kerala yesterday morning. The speedboat carrying Indian tourists capsized near Phu Quoc Island.