പി എം ശ്രീ: മന്ത്രിസഭാ തീരുമാനം ഇന്നറിയാം, ഉപസമിതിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും

Wait 5 sec.

വിവാദ പദ്ധതിയായ പി എം ശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗം ഇന്ന് സ്വീകരിച്ചേക്കും. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. പദ്ധതിയിൽ നിന്ന് പിൻവാങ്ങേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.എന്നാൽ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിൽ വ്യത്യസ്ത അഭിപ്രായം ഉയരുന്നുണ്ട്. പദ്ധതി ഉപേക്ഷിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. തടഞ്ഞ് വച്ചിരിക്കുന്ന ഫണ്ട് നിയമപരമായി നേടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.ALSO READ: വയനാട്ടിൽ ക്വാറി-വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം പിൻവലിച്ചു, മേപ്പാടിയിൽ നിയന്ത്രണം തുടരുംകൂടാതെ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും തീരുമാനത്തെ യുഡിഎഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. നിലവിലെ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കരിക്കുലം, സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ് എന്നിവയിൽ സംസ്ഥാന താല്പര്യം നിലനിർത്തി മുന്നോട്ട് പോകാനാണ് നീക്കം. അതേസമയം അതിവേഗ റെയിൽപാതയുടെ നിർണായക തീരുമാനങ്ങളും ഇന്ന് ചേരുന്ന മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന.The Kerala Cabinet is expected to take a decision on implementing the PM SHRI scheme today after discussing the ministerial sub-committee report. Key decisions on the semi high-speed rail project are also likely.The post പി എം ശ്രീ: മന്ത്രിസഭാ തീരുമാനം ഇന്നറിയാം, ഉപസമിതിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും appeared first on Kairali News | Kairali News Live.