മതിയെന്ന് താന്‍ പറയും വരെ ഇറാനെതിരായ ആക്രമണം തുടരും: ട്രംപ്

Wait 5 sec.

വാഷിങ്ടണ്‍/തെഹ്‌റാന്‍ | മതിയെന്ന് താന്‍ പറയും വരെ ഇറാനെതിരായ ആക്രമണം തുടരുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ ഊര്‍ജ പ്ലാന്റുകളും പാലങ്ങളും മറ്റും ലക്ഷ്യം വച്ചായിരിക്കും ആക്രമണം.അതിനിടെ, രാജ്യത്തിന്റെ തെക്കന്‍ പട്ടണങ്ങളിലും ദ്വീപുകളിലും ഹോര്‍മുസ് കടലിടുക്കിലുമെല്ലാം സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമം വീണ്ടും റിപോര്‍ട്ട് ചെയ്തു. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു എസ് സേനക്കു നേരെ തങ്ങളും ആക്രമണങ്ങള്‍ നടത്തിയെന്ന് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) വെളിപ്പെടുത്തി.ഇറാന്‍ തുറമുഖങ്ങളിലെ ഉപരോധം തുടരാനാണ് യു എസ് തീരുമാനം. എന്നാല്‍, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ക്ക് 20 ശതമാനം ചുങ്കം ചുമത്തുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് ട്രംപ് പിന്മാറി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വലിയ നിക്ഷേപങ്ങളും വ്യാപാര കരാറുകളും സ്വീകരിക്കാന്‍ തീരുമാനിച്ചാണ് ട്രംപിന്റെ പിന്മാറ്റം.പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യു എസ് സൈന്യത്തിന്റെ സംരക്ഷണച്ചെലവുകള്‍ക്ക് പകരമായി ഈ കരാറുകള്‍ മതിയെന്ന് ട്രംപ് വ്യക്തമാക്കിയത്. ചുങ്കം പിന്‍വലിച്ചെങ്കിലും ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് പോകുന്നതോ വരുന്നതോ ആയ കപ്പലുകള്‍ക്ക് പൂര്‍ണ ഉപരോധം തുടരുമെന്ന് യു എസ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിയന്‍ കപ്പലുകള്‍ ഒഴികെയുള്ള മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി സഞ്ചരിക്കാമെന്നും അദ്ദേഹം അറിയിച്ചു.Content Highlights:Donald Trump stated that the military operations targeting Iran will continue until he orders a halt. The announcement marks a significant escalation in the ongoing geopolitical friction between the United States and Iran. Observers warn that this stance could drastically impact stability across the Middle East.